കൊച്ചി\: (www.evisionnews.co) കേരളത്തിലെ സ്വാശ്രയ മാനേജ്മെന്റുകളെ പൊതു സമൂഹം ഭ്രഷ്ട് കല്‍പ്പിച്ച് മാററിനിര്‍ത്തുകയാണ് വേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സ്വാശ്രയ മാനേജ്മെന്റുകള്‍ ചോരയില്ലാത്ത നികൃഷ്ടവര്‍ഗ്ഗമാണെന്നും സര്‍ക്കാര്‍ മനപ്പൂര്‍വം ഇവര്‍ക്കുവേണ്ടി എല്ലാ കോടതികളിലും തോററു കൊടുക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സ്വാശ്രയ വിഷയത്തില്‍ ന്യായാധിപന്‍മാര്‍ മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത വിധികളാണ് പുറപ്പെടുവിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ വെറുതെ വാചകമടിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്യാരണ്ടി നല്‍കാന്‍ തയ്യാറാവണമെന്നും രാഷ്ട്രീയനേതാക്കള്‍ സ്വാശ്രയ മുതലാളിമാരുടെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്നും അവരുമായി സഹകരിക്കില്ലെന്നും പരസ്യനിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment
0 Comments