Type Here to Get Search Results !

Bottom Ad

ജിയോയുടെ സൗജന്യ 4ജി ഫീച്ചര്‍ ഫോണ്‍ ഇന്ന് മുതല്‍ ബുക്ക് ചെയ്യാം

ന്യൂഡൽഹി:(www.evisionnews.co)ജിയോ തരംഗം സൃഷ്ടിച്ചത് ചെറുതല്ല. ടെലികോം മേഖലയെ ഒന്നാകെ ഞെട്ടിച്ച് റിലയന്‍സ് ജിയോ രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യമായി 4ജി ഫോണാണ് വാഗ്ദാനം ചെയ്തിരുന്നു. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്ന ഫോണിന്റെ ബുക്കിംഗ് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആരംഭിക്കും. ഫോണ്‍ പൂര്‍ണമായും സൗജന്യമാണെങ്കിലും തിരിച്ച് ലഭിക്കുന്ന തുകയായി 1500 രൂപ സെക്യൂരിറ്റിയായി നല്‍കണം. സെക്യൂരിറ്റിയായി സ്വീകരിക്കുന്ന തുക മൂന്ന് വര്‍ഷത്തിന് ശേഷം തിരികെ നല്‍കും. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന വ്യവസ്ഥയിലാണ് ഫോണ്‍ ലഭ്യമാകുക. സെപ്തംബര്‍ മുതല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി.
മൈജിയോ ആപ്പിലൂടെ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിംഗ് സമയം പണം നല്‍കേണ്ടതില്ല. അടുത്തുള്ള ജിയോ റിട്ടേയലില്‍ നിന്നും ഫോണ്‍ ലഭിക്കുമ്പോള്‍ മാത്രം പണം നല്‍കിയാല്‍ മതി. സെക്യൂരിറ്റിലായി നല്‍കുന്ന 1500 രൂപ മുപ്പത്തിയാറ് മാസം കഴിയുമ്പോള്‍ തിരികെ ലഭിക്കുന്നതാണ്.
<p>മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലാണ് മുകേഷ് അംബാനി ഫോണ്‍ പുറത്തിറക്കിയത്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഫോണ്‍ ഇറക്കുന്നതെന്നും പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജിയോ ഫോണ്‍ ഉപയോക്താക്കള്‍ മാസം 153 രൂപയ്ക്ക് റീ ചാര്‍ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ഡേറ്റ, വായിസ് കോളുകള്‍, എസ്എംഎസ് എന്നിവ ലഭിക്കും. ജിയോ സിനിമ, ജിയോ മ്യൂസിക് എന്നീ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുന്നതാണ് ഫീച്ചര്‍ ഫോണ്‍. ആല്‍ഫ ന്യൂമറിക് കീ പാഡ്, 2.4 ഇഞ്ച് ഡിസ്‌പ്ലെ, എഫ്എം റേഡിയോ, ടോര്‍ച്ച് ലൈറ്റ്, ഹെഡ്‌ഫോണ്‍ ജാക്ക്, എസ്ഡി കാര്‍ഡ് സ്ലോട്ട്, നാവിഗേഷന്‍ സിസ്റ്റം, എന്നിവയും ഫോണിലുണ്ട്.
512 എംബി റാമും 4ജി ഇന്റേണല്‍ മെമ്മറിയും ഉള്ളതാണ് ഫോണ്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സംഭരണശേഷി വര്‍ധിപ്പിക്കാനാകും. എന്‍എഫ്‌സി വഴിയുള്ള ഡിജിറ്റല്‍ പേമെന്റ് ഫോണിലൂടെ സാധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad