Type Here to Get Search Results !

Bottom Ad

ജീവകാരുണ്യ രംഗത്ത് കെ.എം.സി.സി ; പകരം വെക്കാനില്ലാത്ത പ്രസ്ഥാനം: എ.കെ.എം അഷ്റഫ്

മൊഗ്രാൽ:(www.evisionnews.co) ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ മറുകര താണ്ടിയ അനേകായിരം പ്രവാസികളുടെ ചോരയും നീരും കൊണ്ട് പടുത്തുയർത്തിയ കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ മഹത്തരവും പകരം വെക്കാനില്ലാത്തതുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം.അഷ്റഫ് പറഞ്ഞു. സ്വന്തം കഷ്ടതകൾ  മറന്ന് തന്റെ സഹജീവികളുടെ ദുഖ:ത്തിലും പ്രയാസത്തിലും ഒപ്പം ചേർന്നുള്ള പ്രവാസ ലോകത്തെ കെ.എം.സി.സി.പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ മാതൃകയാണെന്നും നാട്ടിൽ നിന്നും ഒരു മുസ്ലിം ലീഗ് നേതാവോ പ്രവർത്തകനോ  വിദേശത്ത് എത്തിയാൽ ജോലി തിരക്കെല്ലാം മാറ്റി വെച്ച് മുഴുസമയവും അവിടെയുള്ള കെ.എം.സി.സി.പ്രവർത്തകർ നൽകുന്ന സ്വീകരണവും ആദരവും കാണുമ്പോൾ ഏറെഅഭിമാനമുണ്ടെന്നും എ.കെ.എം.അഷ്റഫ് പറഞ്ഞു. മൊഗ്രാൽ മേഖലയിലെ നാട്ടിലുള്ള കെ.എം.സി.സി.നേതാക്കൾക്കും പ്രവർത്തകർക്കും മൊഗ്രാൽ മേഖല മുസ്ലിം യൂത്ത് ലീഗ് ഒരുക്കിയ സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിദ്ദ  കെ.എം സി സി ജില്ല പ്രസിഡന്റ് ഹസ്സൻ ബത്തോരി, അബുദാബി കെ എം സി സി മണ്ഡലം പ്രസിഡന്റ് സെഡ് എ മൊഗ്രാൽ, ദുബൈ കെ എം സി സി പഞ്ചായത്ത് പ്രസിഡന്റ് മജീദ് മൊഗ്രാൽ, ഖത്തർ കെ എം സി സി മുൻ ജനറൽ സെക്രട്ടറി സെക്കീർ കെ കെ പുറം, അബുദാബി കെ എംസിസി പഞ്ചായത്ത് പ്രസിഡന്റ് യുഎം ഫസൽ, ദുബൈ കെ സി സി പഞ്ചായത്ത് സെക്രട്ടറി യുനൂസ് കടവത്ത് എന്നിവർ ഭാരവാഹികൾക്കും പത്ത് ഓളം കെ എം സി സി പ്രവർത്തകർക്കും സ്വീകരണം നൽക്കി.
മേഖല പ്രസിഡന്റ് അദ്ധിക്ഷത  വഹിച്ചു. യൂത്ത് ലീഗ് സെക്രട്ടറി അസിസ് കളത്തൂർ മുഖ്യ പ്രഭാഷണം നടത്തി, ടീ എം ഷുഹൈബ്, ബീൻ മുഹമ്മദലി, ഹസ്സൻ ബത്തേരി, സെഡ് എ മൊഗ്രാൽ, സി എച്ച് കാദർ കെ എം അബ്ബാസ്, ഇർഷാദ് മൊഗ്രാൽ,മജീദ്, സക്കീർ കെ.കെ.പുറം, യൂ എം ഫസൽ, യൂനുസ്, ഹരീസ് ബീഗ് നാങ്കി, മമ്മുട്ടി മൊഗ്രാൽ, മുഹമ്മദ് മാഷ്, ബി കെ അബ്ദുൽ കാദർ, അസിസ്, അബ്ദുല്ല കുഞ്ഞി, സജാദ്,ബാത്തിഷ, അർഷാദ് ഉബള്ളി, എന്നിവർ സംസാരിച്ചു. ജംഷിർ മൊഗ്രാൽ സ്വാഗതവും, നൗഫൽ കൂൾ ഫോം നന്ദിയും  പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad