Type Here to Get Search Results !

Bottom Ad

മുത്തലാഖ് വിധി​: മുസ്​ലിം വനിതകൾക്കിനി തലയുയർത്തി നടക്കാം:​ ശയറാ ബാനു

ന്യൂഡൽഹി:(www.evisionnews.co) മുത്തലാഖ് കേസിൽ  സുപ്രീംകോടതിയുടെ സുപ്രധാന വിധിയോടെ മുസ്​ലിം സ്​ത്രീകൾക്ക്​ തലയുയർത്തി നടക്കാമെന്ന്​ നിയമപോരാട്ടം നടത്തിയ ശയറാബാനു. സുപ്രീകോടതിയുടെ വിധി മുസ്​ലിം വിഭാഗങ്ങളുടെ നവോത്ഥാനത്തിലേക്കുള്ള നാഴികക്കല്ലാണെന്നും വിധിയെ സഹർഷം സ്വാഗതം ചെയ്യുന്നതായും അവർ പറഞ്ഞു. ഉത്തരാഖണ്ഡിലെ കാശിപൂരിൽ കഴിഞ്ഞിരുന്ന തന്നെ 2015 ഒക്ടോബറിലാണ് സ്​പീഡ്​ പോസ്​റ്റ്​ വഴി ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. രണ്ടുകുട്ടികളെ എങ്ങനെ വളർത്തികൊണ്ടുപോകണമെന്ന്​ അറിയില്ലായിരുന്നു. ആ സാഹചര്യത്തിലാണ്​ ബിസിനസുകാരാനായ ഭർത്താവ് റിസ്വാൻ അഹമ്മദിനെതിരെ നിയമനടപടിക്കൊരങ്ങിയത്​. സഹോദരൻ അർഷാദാണ്​ തന്നെ ഡൽഹിയിലേക്ക്​ കൂട്ടികൊണ്ടുവന്നതും സുപ്രീംകോടതി അഭിഭാഷകൻ ബാലാജി ശ്രീനിവാസനെ പരിചയപ്പെടുത്തിയതും. പിന്നീട്​ താൻ നീതിക്കുവേണ്ടി പേരാടുകയായിരുന്നു.മുത്തലാഖ്​ ഭരണഘടനാവിരുദ്ധമാണെന്നും അത്​ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്​ നിരവധിപേർ രംഗത്തെത്തിയിരുന്നു. നിയമപോരാട്ടത്തിനൊടുവിൽ തലാഖിലൂടെ ജീവിതം പെരുവഴിയിലായ മുസ്​ലിം വനിതകൾക്ക്​ നീതി ലഭിച്ചിരിക്കയാണ്​.ഇത്​ ചരിത്രനിമിഷമാണ്​. ഇനിയൊരു മുസ്​ലിം സ്​​ത്രീക്കും ആരുടെയെങ്കിലും തോന്ന്യാസത്തിനും വ്യാമോഹങ്ങൾക്കു​ം വഴി​മാറികൊടുക്കേണ്ടിവരില്ല. എന്നാൽ മുസ്​ലിം സമുദായത്തി​ൽ പരിഷ്​കരണങ്ങൾക്ക്​ ഇനിയും സമയമെടുക്കും. ബഹുഭാര്യത്വത്തിനും നിക്കാഹ്​ ഹലാലക്കുമെതിരെ സ്​ത്രീശബ്​ദം ഉയർന്നുവരേണ്ടതുണ്ട്​. ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നിവ ഭരണഘടനവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്​​. പ്രവാചകൻ പിന്തുണച്ചിട്ടില്ലാത്ത നടപടിയാണ്​ തലാഖ്​ എന്നും ശയറാബാനു പറഞ്ഞു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad