Type Here to Get Search Results !

Bottom Ad

മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ വാഹന പ്രചരണ ജാഥ 13ന് കുമ്പളയില്‍ നിന്ന് തുടങ്ങും


കാസര്‍കോട് : (www.evisionnews.co) മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സി.ഐ.ടി.യു സംസ്ഥാന വാഹന പ്രചരണ ജാഥ 2017 സെപ്റ്റംബര്‍ 13ന് കുമ്പളയില്‍ വെച്ച് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.13ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണത്തിന് ശേഷം വലിയപറമ്പ് പടന്ന കടപ്പുറത്തു സമാപിക്കും.ഉത്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം കുമ്പളയില്‍  വെച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ജന് ഉത്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്‍ സ്വാഗതം പറഞ്ഞു.സി.പി.ഐ.എം ഏരിയാ സെക്രട്ടറി പി.രാഗദേവന്‍ മാസ്റ്റര്‍ അദ്യക്ഷത വഹിച്ചു.പരിപാടിയില്‍ ഡി.സുബ്ബണ്ണ ആല്‍വ്വ,സി.എ സുബൈര്‍,കെ.കെ അബ്ദുള്ള കുഞ്ഞി,  ഡി.എന്‍ രാധാകൃഷ്ണന്‍,പുഷ്പ.കെ,ശോഭ.എന്‍,പുഷ്പ കാട്ടുകുക്കെ,പി.രാഘവ ഘട്ടി,എം.മദനന്‍,ജയപ്രകാശ്,അബ്ബാസ്,നസിറുദ്ദീന്‍ മാളങ്ങരെ,സച്ചിന്‍ രാജ് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad