Type Here to Get Search Results !

Bottom Ad

ലൈഫ്മിഷന്‍ കരട്പട്ടികയില്‍ ആക്ഷേപങ്ങള്‍ 31 വരെ നല്‍കാം

കാസർകോട്:(www.evisionnews.co)സംസ്ഥാനത്തെ മുഴുവന്‍ ഭവന രഹിതര്‍ക്കും പാര്‍പ്പിടം നല്‍കുക എ ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് മിഷന്റെ സര്‍വ്വെ പ്രകാരം പ്രസിദ്ധീകരിച്ച ജില്ലയിലെ കരട് ഗുണഭോക്തൃ പട്ടികയിന്‍മേല്‍ ആക്ഷേപങ്ങള്‍ പരിശോധിച്ച് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുതിനുളള പുതുക്കിയ സമയക്രമം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. കരട് ഗുണഭോക്തൃ പട്ടിക ജൂലൈ 30 ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യഘട്ട ആക്ഷേപങ്ങള്‍ പരിശോധിച്ച് പട്ടിക പുന:പ്രസിദ്ധീകരിക്കുന്ന തീയ്യതി ഈ മാസം 31 ആണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ 31 ന് പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ ആക്ഷേപം ഉളളവര്‍ക്ക് ജില്ലാകളക്ടര്‍ക്ക് അപ്പില്‍ നല്‍കാവുന്ന അവസാന തീയ്യതി സെപ്തംബര്‍ 16 ഉം അത് പരിശോധിച്ച് പുന:പ്രസിദ്ധീകരിക്കു തീയ്യതി സെപ്തംബര്‍ 28 ഉം ആണ്.

Post a Comment

0 Comments

Top Post Ad

Below Post Ad