കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ജെന്റ്സ് റീട്ടേലേര്‍സ് അസോസിയേഷന്‍ (കെ.ജി.ആര്‍.എ) കാഞ്ഞങ്ങാട് മേഖല കമ്മിറ്റി നിലവില്‍ വന്നു. ബഷീര്‍ ലാവിസ് പ്രസിഡന്റായും,സമദ് ഓക്‌സിജന്‍ ജ.സെക്രട്ടറിയായും, സക്കീര്‍ ജന്റസ് ഗാരേജ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് അംഗങ്ങള്‍
വൈസ് പ്രസിഡന്റുമാര്‍: ഹനീഫ് പോലിസ്, വിജിത്ത് വിന്റ്റേജ്,
ജോ.സെക്രട്ടറമാര്‍: ശംസീര്‍ ബെന്‍സര്‍, ശംസീര്‍ എക്‌സ് ഫാം,
എക്സിക്യൂട്ടീവ് അംഗങ്ങള്‍: ആശിഖ് ലാനാകിലാ,സവാദ് ചോയ്‌സ്, അസീസ് പോഷ്, ഫവാസ് സിഗ്‌നേച്ചര്‍, ഇല്യാസ് എക്‌സ്ഫാം, ശഹദാഫ് ഫോര്‍ച്ചുന്‍ ക്ലബ്,
മേഖലയിലെ മുഴുവന്‍ ജന്റ്സ് ഷോപ്പ് ഉടമകള്‍ക്കും കടയിലെ ജോലിക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ, ഐഡി കാര്‍ഡ്, ഷോറൂമിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കാനും അവശത അനുഭവിക്കുന്ന മുന്‍കാല ജന്റ്സ് ഷോപ്പ് ഉടമകള്‍ക്ക് സഹായമെത്തിക്കാനും യോഗം തീരുമാനിച്ചു. മേഖല കമ്മിറ്റി യോഗം കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ഫത്താഹ് ഉല്‍ഘാടനം ചെയ്തു. ജെന്റസ് റീട്ടേലേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സമീര്‍ ഔട്ട്ഫിറ്റ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി റഫീഖ് ഡാസിലര്‍ സ്വാഗതവും ഇല്യാസ് എക്സ്ഫാം നന്ദിയും പറഞ്ഞു.

Post a Comment
0 Comments