മംഗളൂരു (www.evisionnews.co): നേപ്പാളി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ നേപ്പാളി യുവാവിനെ കോണാജെ പോലീസ് പോസ്‌കോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ദേര്‍ലക്കട്ടയില്‍ ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ തൊഴിലാളിയായ കുമ്മാ സിംഗ് (22) ആണ് അറസ്റ്റിലായത്. കുമ്മാസിംഗും സഹോദരനും പെണ്‍കുട്ടിയുടെ വീട്ടില്‍ തന്നെയാണ് താമസം. രക്ഷിതാക്കള്‍ വീട്ടില്‍ നിന്ന് പുറത്തുപോയതക്കം നോക്കിയാണ് കുമ്മാസിംഗ് പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് രഹസ്യം പുറത്തായത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിലെത്തുകയായിരുന്നു.

Post a Comment
0 Comments