Type Here to Get Search Results !

Bottom Ad

ഗള്‍ഫ് വിമാന നിരക്കില്‍ റോക്കറ്റ് കുതിപ്പ്; അവിട്ടം ദിനത്തില്‍ കൊച്ചി-ദോഹ റൂട്ടില്‍ നിരക്ക് 70,076 രൂപ


ദുബായ് : (www.evisionnews.co) ഓണം, ഈദ് അവധിക്കാലത്ത് ഇക്കുറിയും ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി ഗള്‍ഫ് വിമാനങ്ങള്‍. ഗള്‍ഫിലെ വേനലവധി കഴിഞ്ഞു പ്രവാസി കുടുംബങ്ങള്‍ തിരിച്ചുപോകുന്നതുകൂടി കണക്കിലെടുത്താണു സെപ്റ്റംബര്‍ 20 വരെയുള്ള വന്‍ നിരക്കുവര്‍ധന. സെപ്റ്റംബര്‍ അഞ്ചിനു കൊച്ചി ദോഹ റൂട്ടില്‍ 70,076 രൂപയാണു നിരക്ക്. സാധാരണ ദിവസങ്ങളിലെ നിരക്കിനേക്കാള്‍ പത്തിരട്ടിയിലേറെ. അഞ്ചിനു കോഴിക്കോട്  ദോഹ 45,660 രൂപ, തിരുവനന്തപുരം ദോഹ 50,152 രൂപ എന്നിങ്ങനെയാണു നിരക്ക്. 

യുഎഇ സെക്ടറിലെ അബുദാബി, ഷാര്‍ജ, ദുബായ് വിമാനത്താവളങ്ങളിലേക്കു കോഴിക്കോട്ടുനിന്ന് 5,000 രൂപയ്ക്കു കഴിഞ്ഞയാഴ്ച വരെ ടിക്കറ്റ് ലഭിച്ചിരുന്നു. 25,000 രൂപ മുതല്‍ 50,000 രൂപ വരെയാണു പുതിയ നിരക്ക്. സെപ്റ്റംബര്‍ അഞ്ചിനു കോഴിക്കോട്ടുനിന്നു മുംബൈ വഴി ജിദ്ദയിലേക്ക് 38,000 രൂപ നല്‍കണം. ജിദ്ദയിലേക്ക് ഈയിടെയുള്ള കുറഞ്ഞ നിരക്കാണിത്. റിയാദിലേക്ക് 36,000 മുതല്‍  50,000 രൂപ വരെയാണു നിരക്ക്. 

ബജറ്റ് വിമാനങ്ങളില്‍ ഉള്‍പ്പെടെ നിരക്കുവര്‍ധന ഉണ്ടായെങ്കിലും പ്രമുഖ കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതു നാട്ടിലേക്കുള്ള യുഎഇ യാത്രക്കാര്‍ക്ക് ആശ്വാസമായി. എന്നാല്‍ മടക്കയാത്രയ്ക്കു ചെലവേറും. സ്വാതന്ത്ര്യദിനം പ്രമാണിച്ച് എയര്‍ ഇന്ത്യ പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ ടിക്കറ്റെടുത്തവര്‍ക്കു കൊച്ചിയിലേക്കു സെപ്റ്റംബര്‍ 30 വരെ 395 ദിര്‍ഹത്തിനു (ഏകദേശം 6715 രൂപ)  യാത്രചെയ്യാം. ചില വിമാനക്കമ്പനികള്‍ കൂടുതല്‍ ലഗേജ് സൗകര്യം ഏര്‍പ്പെടുത്തിയതും ആശ്വാസമായി. 

എയര്‍ ഇന്ത്യാ എക്സ്പ്രസ് ഇന്നു മുതല്‍ അടുത്തമാസം നാലുവരെ കേരളമുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കു ഷാര്‍ജയില്‍നിന്ന് അധികസര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്ടുനിന്നു കുവൈത്തിലേക്കു സെപ്റ്റംബര്‍ 15 വരെ സ്വകാര്യ എയര്‍ലൈനുകളില്‍ സീറ്റ് ഒഴിവില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad