Type Here to Get Search Results !

Bottom Ad

കുടുംബശ്രീ തൊഴില്‍ മേള: കാസര്‍കോട്‌ ഗവണ്‍മെന്റ്‌ കോളേജില്‍ എത്തിയത് ആയിരങ്ങള്‍

വിദ്യാനഗര്‍:(www.evisionnews.in) കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം കുടുംബശ്രീ വഴി നടപ്പാക്കുന്ന ഡി ഡി യു ജി കെ വൈ സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍ മേളയ്‌ക്ക്‌ കാസര്‍കോട്‌ ഗവണ്‍മെന്റ്‌ കോളേജില്‍ ഇന്ന്‌ ആയിരക്കണക്കിനു വനിതകള്‍ എത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ വനിതകളെക്കൊണ്ടു കോളേജ്‌ പരിസരം നിറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ 18നും 35നും ഇടയില്‍ പ്രായമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരോ കുടുംബശ്രീ അംഗങ്ങളോ ആയ യുവതീ- യുവാക്കള്‍ക്കാണ്‌ പരിശീലനം നല്‍കുന്നത്‌. പത്താം ക്ലാസ്‌, പ്ലസ്‌ടു പഠനത്തിന്‌ ശേഷം തുടര്‍ വിദ്യാഭ്യാസം സാധിക്കാത്ത യുവതീ- യുവാക്കള്‍ക്ക്‌ മികച്ച പഠനാന്തരീക്ഷവും അധ്യാപക സേവനവും ഉറപ്പാക്കി മികച്ച തൊഴില്‍ ലഭ്യമാക്കാനും പരിപാടിയില്‍ നടപടിയുണ്ടാവും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ പുസ്‌തകങ്ങള്‍, യൂണിഫോം, ബാഗ്‌ മറ്റ്‌ പഠനോപകരണങ്ങള്‍ എന്നിവയും ദിവസവും 125 രൂപ യാത്ര ബത്തയും നല്‍കും. പരിശീലനത്തിനു ശേഷം വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ ഇവര്‍ക്കു തൊഴില്‍ ലഭ്യമാകും. മേള പി കരുണാകരന്‍ എം പി ഉദ്‌ഘാടനം ചെയ്‌തു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ്‌ കോഡിനേറ്റര്‍ സി ഹരിദാസ്‌, ഒ വി ശ്രീപ്രഭ, എം രേഷ്‌മ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad