ബദിയടുക്ക:(www.evisionnews.in)മുണ്ട്യത്തടുക്ക സ്വദേശിനിയെ വിഷം അകത്ത് ചെന്ന് ഗുരുതര നിലയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ട്യത്തടുക്ക എരിയപ്പാടി എസ്.സി. കോളനിയിലെ ഗോപാല എന്ന കൊഗ്ഗുവിന്റെ മകള്‍ അനിതയെയാണ് വിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചക്ക് വീട്ടിനകത്ത് അവശനിലയില്‍ കണ്ട അനിതയെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.keywords-mundyathadukka-girl-serious condition
Post a Comment
0 Comments