കാസർകോട്:(www.evisionnews.in)മെയ് 30 ന് തെക്കുപടിഞ്ഞാറന്‍ മൺസൂൺ ആരംഭിച്ചതിന് ശേഷം ജില്ലയില്‍ ഇതുവരെ 622.2 മി.മീ. മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 40 മി.മീ മഴയാണ് ലഭിച്ചത്. ജില്ലയില്‍ ഇതുവരെ കാലവര്‍ഷത്തില്‍ 92 വീടുകള്‍ തകര്‍ന്നു. ഇതില്‍ 29 വീടുകള്‍ പൂര്‍ണ്ണമായും 63 വീടുകള്‍ ഭാഗികമായുമാണ് തകര്‍തന്നത്. കഴിഞ്ഞ 24 മണിക്കൂറിനകം ഒരു വീട് പൂര്‍ണ്ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ ന്നതിനാല്‍ ജില്ലയില്‍ ആകെ 17,67,625 രൂപയുടെ നാശനഷ്ടമാണുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനകം ജില്ലയിലുണ്ടായത് 50,190 രൂപയുടെ നാശനഷ്ടമാണ്. നാല് പേര്‍ കാലവര്‍ഷത്തില്‍ മരിച്ചു.keywords-kasaragod-mansoon rain
Post a Comment
0 Comments