Type Here to Get Search Results !

Bottom Ad

മണലെടുപ്പ് മാഫിയക്ക് വാടക പോകാന്‍ വിസമ്മതിച്ചതിന് കളള പരാതിയും, ഭീഷണിയും


ബോവിക്കാനം: (www.evisionnews.in) ബോവിക്കാനം മുണ്ടക്കൈ ഡാമിന് പരിസരത്ത് കൂട്ടിയിട്ടമണലെടുക്കാന്‍ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തില്‍ ഭീഷണിപ്പെടുത്തുകയും കളള പരാതി നല്‍കുകയും ചെയ്ത് പീഡിപിക്കുന്നതായി കാണിച്ച് ടിപ്പര്‍ ഉടമയും ആലൂര്‍ സ്വദേശിയുമായ ഷെഫീഖ് ആദൂര്‍ പോലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസമാണ് ആലൂരിലെ മണലെടുപ്പ് കാരായ നൂറുദ്ദീന്‍, അമ്മി അച്ചു എന്ന അഷ്റഫ് എന്നിവര്‍ ഡാമിന് പരിസരത്ത് മണലെടുത്തു വെച്ചിട്ടുണ്ടെന്നും, ടിപ്പറില്‍ ഞങ്ങള്‍ പറയുന്ന സ്ഥലത്ത് മണലിറക്കണമെന്നും ആവശ്യപ്പെട്ടത്. സംഘത്തിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. ഇതിന്റെ പേരിലാണ് മണല്‍ മാഫിയയുടെ ഭീഷണിയും പരാതിയും. മുണ്ടക്കൈ ഡാമിന്റെ പരിസരത്ത് നിന്നും സ്ഥിരമായി അന്യ സംസ്ഥാനതൊഴിലാളികളെ വെച്ച ്മണലെടുക്കുന്ന സംഘമാണ് ഇത്തരത്തില്‍ യുവാവിനെതിരെ കളള പരാതി നല്‍കിയത്.




Post a Comment

0 Comments

Top Post Ad

Below Post Ad