Type Here to Get Search Results !

Bottom Ad

എല്‍ഡിഎഫ് വന്നെന്ന് കരുതി നാട്ടിലെങ്ങും കമ്മ്യൂണിസം വരില്ല’; ആഗ്രഹമുണ്ടെങ്കിലും അതിവിടെ നടക്കുന്ന കാര്യമല്ലെന്ന് മന്ത്രി കെ.കെ ശൈലജ


തിരുവനന്തപുരം: (www.evisionnews.in):സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നെന്ന് കരുതി നാട്ടിലെങ്ങും കമ്മ്യൂണിസം വരില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. നിയമസഭയില്‍ ഇന്നലെ നടന്ന അടിയന്തര പ്രമേയ നോട്ടീസിനുളള മറുപടിയിലാണ് കെ.കെ ശൈലജയുടെ പരാമര്‍ശങ്ങള്‍. കമ്മ്യൂണിസം കൊണ്ടുവരാനുളള ആഗ്രഹമുണ്ടെങ്കിലും അതിവിടെ നടക്കില്ല. ഭരണഘടനയ്ക്കും നിയമത്തിനും ഉളളില്‍ നിന്നെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകുവെന്നും മന്ത്രി വിശദീകരിച്ചു.
മെഡിക്കല്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഇന്നലെ നടന്ന ചര്‍ച്ചകളിലായിരുന്നു മന്ത്രിയുടെ മറുപടി. നേരത്തെ എല്ലാം ശരിയാകുമെന്നു പറഞ്ഞാണു വന്നതെങ്കിലും എല്ലാം ശരിയാകുമെന്നു തോന്നുന്നില്ലെന്നു മന്ത്രി ശൈലജ പറഞ്ഞിരുന്നു. ചില കാര്യങ്ങളൊക്കെ ചെയ്യുമ്പോള്‍ ചില തടസങ്ങള്‍ നേരിടുന്നുണ്ട്. പല പദ്ധതികള്‍ക്കും പണമാണു പ്രശ്നം. കേന്ദ്രവിഹിതം കിട്ടാത്തതും പലതിനും തടസമാണ്. എല്ലാം ശരിയായില്ലെങ്കിലും ചില കാര്യങ്ങള്‍ ശരിയാക്കാന്‍ സാധിക്കും. ഈ പ്രസ്താവനകള്‍ വിവാദമായതിനെ തുടര്‍ന്ന് മന്ത്രി തിരുത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad