Type Here to Get Search Results !

Bottom Ad

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി; അവധി നീട്ടണമെന്ന് അപേക്ഷ നല്‍കിയിട്ടുണ്ട്


തിരുവനന്തപുരം (www.evisionnews.in): വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസ് ഒരു മാസത്തെ ആര്‍ജിത അവധിയില്‍ പോയതാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഒരു മാസം കൂടി അവധി നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതലാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധിയില്‍ പോയത്.
ഹൈക്കോടതിയില്‍ നിന്നും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരടക്കം സമ്മര്‍ദ്ദം ചെലുത്തിയതോടെ ജേക്കബ് തോമസിനെ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു. സിപിഐഎമ്മിലെ ഒരു വിഭാഗവും ജേക്കബ് തോമസിനെതിരെ രംഗത്ത് വന്നതോടെയാണ് മുഖ്യമന്ത്രി നടപടിയെടുത്തത്. സ്വകാര്യ ആവശ്യത്തിന് അവധിയെടുക്കുന്നതായാണ് ജേക്കബ് തോമസ് അവധി അപേക്ഷയില്‍ പറഞ്ഞത്.

Post a Comment

0 Comments

Top Post Ad

Below Post Ad