Type Here to Get Search Results !

Bottom Ad

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമുള്ള പ്രത്യേക സര്‍ക്കാര്‍ ആശുപത്രി വരുന്നു

കാഞ്ഞങ്ങാട്സ്ത്രീ(www.evisionnews.in):കള്‍ക്കും കുട്ടികള്‍ക്കും മാത്രമുള്ള പ്രത്യേക സര്‍ക്കാര്‍ ആശുപത്രി വരുന്നു. കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ ഇതിനുവേണ്ട കെട്ടിടം നിര്‍മിക്കും. പുതിയ കോട്ടയിലെ പഴയ ജില്ല ആശുപത്രി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആശുപത്രി നിര്‍മിക്കുന്നത്.
നിയമസഭയില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2011-12, 2012-13 ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിനിര്‍മാണത്തിനുള്ള നടപടി സ്വീകരിക്കുന്നത്. 5.60 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി നടപ്പിലാക്കുന്നത്.
രണ്ടുഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തിയാക്കും. ഇതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി മന്ത്രി പറഞ്ഞു. പുതിയ കോട്ടയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി വൈകാതെ നിര്‍മാണം തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ആശുപത്രി വേണമെന്നത് ഏറെ നാളായി ഉയര്‍ന്നുവന്ന ആവശ്യമാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad