Type Here to Get Search Results !

Bottom Ad

ബദിയടുക്ക മൂക്കംപാറ മദ്യശാലക്കെതിരെ സമരസമിതി ധര്‍ണ നടത്തി

ബദിയടുക്ക (www.evisionnews.in): ബദിയടുക്ക മൂക്കംപാറയില്‍ ജനവാസ പ്രദേശത്ത് മദ്യശാല സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. കിന്നിമാണി പൂമാണി ക്ഷേത്രം, ശ്രീ രാമബജന മന്ദിരം, സെന്റ് മേരിചര്‍ച്ച്, അങ്കണ്‍വാടി, തുടങ്ങിയ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശത്ത് മദ്യശാല വരുന്നത് അംഗീകരിക്കാനാവില്ല. 

നിത്യേന നിരവധി വിദ്യാര്‍ത്ഥികളും സ്ത്രീകളും കടന്നുപോകുന്ന വഴിയരികിലാണ് മദ്യശാല സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. അത് കൊണ്ട്തന്നെ ഈ ശ്രമത്തെ ശക്തമായി ചെറുത്തുതോല്‍പ്പിക്കമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ധര്‍ണാസമരം ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍ ഉദ്ഘാടനം ചെയ്തു. വസന്ത പൈ അധ്യക്ഷത വഹിച്ചു. ഉദയകുമാര്‍ സ്വാഗതം പറഞ്ഞു. ഗോകുല്‍ ദാസ്‌പൈ, കിഷോര്‍, ഉമ്മര്‍, ദാമോദരന്‍ നേതൃത്വം നല്‍കി. 

Post a Comment

0 Comments

Top Post Ad

Below Post Ad