കുറ്റിക്കോല്‍ : (www.evisionnews.in) പൊതുവിദ്യാലയങ്ങളില്‍ പഠനം പൂര്‍ണമായി മാതൃഭാഷയില്‍ തന്നെയാക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കവ്വായി കായലിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും കുറ്റിക്കോലില്‍ സമാപിച്ച സമ്മേളനം ആവശ്യപ്പെട്ടു.
കുറ്റിക്കോല്‍ എയുപി സ്‌കൂളില്‍ നടന്ന സമ്മേളനത്തിന്റെ രണ്ടാംദിവസം, സാഹിത്യമത്സര വിജയികള്‍ക്കുള്ള സമ്മാനം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ കൈമാറി. പ്രദീപ് കൊടക്കാട് അധ്യക്ഷനായി. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസന്‍ വിഷയ സമിതി അവതരണം നടത്തി. ടി ടിജിതേഷ്, കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംഘടനാരേഖ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി എ എം ബാലകൃഷ്ണന്‍, ജില്ലാസെക്രട്ടറി എം രമേശന്‍ എന്നിവര്‍ ചര്‍ച്ചക്ക് മറുപടി നല്‍കി. ഡോ. എം വി ഗംഗാധരന്‍, പ്രൊഫ. എം ഗോപാലന്‍, കെ പ്രേംരാജ്, കെ ടി മനോജ്, കേന്ദ്ര നിര്‍വാഹക സമിതി അംഗം വി ടി കാര്‍ത്യായനി, കെ കെ രാഘവന്‍, എം വി പ്രമോദ്കുമാര്‍, എ നീലാംബരന്‍, സുരേഷ് പയ്യങ്ങാനം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പ്രദീപ് കൊടക്കാട് (പ്രസിഡന്റ്), ഡോ. എം വി ഗംഗാധരന്‍, പി ജി ഗോപകുമാരി (വൈസ് പ്രസിഡന്റ്), വി മധുസൂദനന്‍ (സെക്രട്ടറി), കെ പ്രേംരാജ്, കെ ടി സുകുമാരന്‍, വി പി സിന്ധു (ജോയിന്റ് സെക്രട്ടറി), വി പി ശ്രീജിത്ത് (ട്രഷറര്‍).

Post a Comment
0 Comments