Type Here to Get Search Results !

Bottom Ad

ഉദുമ നൂമ്പില്‍ പുഴയും പുഴയോരവും കയ്യേറുന്നു; സര്‍ക്കാരിന് മൗനം, പ്രതിഷേധവുമായി നാട്ടുകാര്‍


ഗോപാലകൃഷ്ണന്‍

ഉദുമ : (www.evisionnews.in) ബേക്കല്‍ ടൂറിസം പദ്ധതി പ്രദേശത്തെ നൂമ്പില്‍ പുഴയോരത്തെ പുറമ്പോക്കില്‍ വര്‍ഷങ്ങളായി തുടരുന്ന ഭൂമി കയ്യേറ്റവും പുഴ നികത്തലും കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ ജനരോഷമുയരുന്നു. ഏക്കറുക്കണക്കിന് പുറമ്പോക്കാണ് ഇതിനകം സ്വകാര്യവ്യക്തികള്‍ ഉദ്യോഗസ്ഥ ഒത്താശയോടെ കയ്യേറി മണ്ണിട്ട് നികത്തി തെങ്ങുകള്‍ വച്ച് പിടിപ്പിച്ചത്. കയ്യേറിയ ഭൂമി മതിലുകെട്ടി വേര്‍തിരിച്ചവരുമുണ്ട്. 

ബേക്കല്‍ പദ്ധതി പ്രദേശത്തെ പഞ്ചനക്ഷത്ര (www.evisionnews.in) ഹോട്ടലുടമകളും പുഴ കയ്യേറ്റത്തിന് മുമ്പന്തിയിലുണ്ട്. ഇവര്‍ക്ക് രാഷ്ട്രീയ നേതൃത്വത്തിലെ ചിലരുടെ ഒത്താശയുമുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. 


കേരളത്തിലെ 14 ജില്ലകളില്‍ ഏറ്റവും കൂടുതല്‍ നദികളും പുഴകളുമുള്ള ജില്ലയാണ് കാസര്‍കോട്. ഈ ജില്ലയില്‍ 10 വലിയ പുഴകളും നൂമ്പില്‍ പുഴയടക്കം 4 ചെറിയ പുഴകളുമാണുള്ളത്. ചന്ദ്രഗിരി പുഴയുടെ കൈവഴിയായി (www.evisionnews.in) ഒഴുകിയെത്തുന്നതാണ് നൂമ്പില്‍ പുഴ. കാസര്‍കോട് , കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ കളനാട് പള്ളിക്ക് സമീപം പാലത്തിനടിയിലൂടെയാണ് ഇത് ഒഴുകുന്നത്. ചെമ്മനാട്, ഉദുമ പഞ്ചായത്തുകളിലാണ് നൂമ്പില്‍ ഒഴുകുന്നത്. ചന്ദ്രഗിരി പുഴക്ക് തെക്കുള്ള ഉദുമ പ്രദേശത്തിന്റെ സാസ്‌കാരിക ചിഹ്നം കൂടിയണിത്.

ഈ പുഴയുടെ പ്രതാപകാലത്തെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാന്‍ ആയിരം നാവാണ്. പുഴയില്‍ കാലവ്യത്യാസമില്ലാതെ പുളച്ച് മദിച്ചിരുന്ന നാടന്‍ ചെമ്മീനും (www.evisionnews.in) നോങ്ങലും ഉള്‍പ്പെടെയുള്ള പുഴമത്സ്യങ്ങള്‍ ഇന്ന് വെറും ഓര്‍മയാണ്. പഞ്ച നക്ഷത്ര ഹോട്ടലുകാര്‍ അവരുടെ അതിഥികളുടെ കണ്ണിന് കുളിരേകാന്‍ പുഴയുടെ ഗതിയെ തന്നെ തിരിച്ച് വിട്ടെന്നും അനധികൃതമായി പാലം പണിത് നിയമം ലംഘിച്ചതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇവര്‍ക്ക് ചൂട്ടു പിടിക്കുന്നത് സ്ഥലത്തെ ചില നേതാക്കളാണ്. പുഴപുറമ്പോക്കില്‍ കയ്യേറ്റമില്ലെന്നും വാദിക്കുന്നവരുണ്ട്.



ചെമ്മനാട് പഞ്ചായത്തിലെ ചെമ്പരിക്ക , മാണിയിലെ മുസ്ലിം(www.evisionnews.in)  പള്ളിയോട് ചേര്‍ന്നുകിടക്കുന്ന പുഴയോരം കയ്യേറി തെങ്ങുപിടിപ്പിച്ചത് കണ്ടാല്‍ ആരിലും നടുക്കമുളവാക്കും. പുഴയിലേക്കുള്ള വഴിപോലും ഇരുമ്പ്‌ഗേറ്റ് വെച്ച് അടച്ചിട്ട് സ്വന്തമാക്കിയവരുണ്ട്. സ്ഥലത്തെ വില്ലേജ് അധികൃതരുടെ ഒത്താശയോടെയാണിത്. സ്ഥലത്തെ കണ്ടല്‍കാടുകളും വ്യാപകമായി വെട്ടിനശിപ്പിച്ച് തീയിട്ടതും ഇവിടെ കാണാം. വെട്ടിപിടിച്ച ഭൂമിക്ക് കൈക്കൂലി വാങ്ങി ഉടമാവകാശ (www.evisionnews.in) രേഖകള്‍ സൃഷ്ടിച്ചുകൊടുത്ത ഉദ്യോഗസ്ഥരും നിരവധിയാണ്. പരിസ്ഥിതി സംഘടനകളും മറ്റും ഇവിടെ തിരിഞ്ഞ് നോക്കിയിട്ടില്ല. 

മാണിയില്‍ ഹോളിഡേ ഇന്‍ ഗ്രൂപ്പിന്റെ പണിതീരാത്ത ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ സമുച്ചയമുണ്ട്. ഇവര്‍ക്ക് ബി ആര്‍ ഡി സി, 1995 ല്‍ 30 ഏക്കറിലധികം സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്. നൂമ്പില്‍ (www.evisionnews.in) പുഴയുടെ ഓരത്താണ് ഈ കെട്ടിടസമുച്ചയം. ഇവരും അവര്‍ക്കാകാവുന്ന തരത്തില്‍ പുറമ്പോക്ക് മതില്‍ കെട്ടിനുള്ളിലാക്കിയിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ ആക്ടിവിസ്റ്റായ മുഹമ്മദ് അഷ്‌റഫ് കുന്നരിയത്തിന്റെ പക്കലുണ്ട്. നൂമ്പില്‍ പുഴ ഇല്ലാതാക്കുന്നതിനെ ക്കുറിച്ചും പുഴപുറമ്പോക്ക് കയ്യേറ്റത്തെകുറിച്ചും നടപടി ആവശ്യപ്പെട്ടും കയ്യേറ്റസ്ഥലങ്ങള്‍ വീണ്ടെടുത്ത് സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമാക്കണമെന്നും (www.evisionnews.in) കാണിച്ച് അഷ്‌റഫ് പ്രധാനമന്ത്രിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും മുഖ്യമന്ത്രിക്കും റവന്യു, ജലസേചന, വനംവകുപ്പ്, തദ്ദേശഭരണ, ടൂറിസം മന്ത്രിമാര്‍ക്കും ഭരണപരിഷ്‌കാര കമ്മിറ്റി ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയിട്ടുണ്ട്. 






Keywords-Uduma-Bekal-Tourism-River-Encrochment



Post a Comment

0 Comments

Top Post Ad

Below Post Ad