കാസര്‍കോട് (www.evisionnews.in): എപ്രില്‍ 14, 15, 16 തിയതികളില്‍ ഹുദൈബിയ്യ തളങ്കരയില്‍ നടക്കുന്ന മദീന പാഷന്‍ ജില്ല സമ്മേനത്തിന്റെ പ്രചാരണാര്‍ത്ഥം പാണക്കാട് സയ്യിദ് ശഫീഖലി ശിഹാബ് തങ്ങള്‍ നായകനും താജുദ്ധീന്‍ ദാരിമി പടന്ന ഉപനായകനും ഹാരിസ് ദാരിമി ബെദിര ഡയറക്ടറും സുഹൈര്‍ അസ്ഹരി പള്ളങ്കോട് കോര്‍ഡിനേറ്ററുമായി നടത്തുന്ന യുവാരവം ഇന്ന് തൃക്കരിപ്പൂര്‍ പടന്നയില്‍ സമാപിക്കും.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ പര്യടനത്തിന് വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. രണ്ടാം ദിവസമായ ഇന്നലെ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, ഖലീലു റഹ്മാന്‍ കാശിഫി, അഷ്‌റഫ് മിസ്ബാഹി, എം.എ ഖലീല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, സയ്യിദ് ഹുസൈന്‍ (www.evisionnews.in)തങ്ങള്‍, ഹാശിം ദാരിമി ദേലംപാടി, ഫാറൂഖ് ദാരിമി, മൊയ്തു മൗലവി, ശറഫുദ്ദീന്‍ കുണിയ, സിദ്ധീഖ് ബെളിഞ്ചം, ആദം ദാരിമി, ഖലീല്‍ ദാരിമി, ജാഫര്‍ ബുസ്താനി, റഊഫ് ഉദുമ, റഫീഖ് കളനാട്, ജാഹര്‍ ഉദുമ, നോര്‍ത്ത് ചിത്താരിയിലെ സ്വീകരണ പരിപാടി എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ പത്ത് മണിക്ക് കല്ലൂരാവിയില്‍ എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്യും. രാത്രി 7.30 യാത്രയുടെ സമാപനം പടന്നയില്‍(www.evisionnews.in) സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും.

Post a Comment
0 Comments