കാസര്‍കോട്: (www.evisionnews.in) മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് അഭിവാദ്യമര്‍പ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി.
പ്രകടനത്തിന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി.അഹമ്മദലി, ജില്ലാ ട്രഷറര്‍ എ അബ്ദുള്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം പി.എ അഷ്‌റഫലി, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഡിസിസി ജനറല്‍ സെക്രട്ടറി കരുണ്‍ താപ്പ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ടി.എം ഇഖ്ബാല്‍, വി.എം മുനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, ഹാരിസ് ചൂരി, എ.എ ജലീല്‍, കെ.ഖാലിദ്,മന്‍സൂര്‍ മല്ലത്ത്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം അബ്ദുള്‍ റഹ്മാന്‍, പി എസ് മുഹമ്മദ് കുഞ്ഞി, മുനീര്‍ പി ചെര്‍ക്കള, കെ ടി സുബാഷ് , കെ.എം ബഷീര്‍, ഖാലിദ് പച്ചക്കാട്, സിദ്ധീഖ് സന്തോഷ് നഗര്‍, റഷീദ് തുരുത്തി, മഹ്മൂദ് കുളങ്കര, സുബൈര്‍ മാര, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട് : സൗത്ത് ചിത്താരിയില്‍ പച്ച ശീതള പാനീയവും വിതരണം ചെയ്തു. രാവിലെ തുടങ്ങിയ ശീതള പാനീയ വിതരണം വൈകുവോളം നീണ്ടു നിന്നു. ചുട്ടു പൊള്ളുന്ന വെയിലില്‍ വഴിയാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായി പാനീയ വിതരണം. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍,ട്രഷറര്‍ സി.എം.കാദര്‍ ഹാജി, ഷംസു മാട്ടുമ്മല്‍, അഹമ്മദ് വണ്‍ഫോര്‍,ബഷീര്‍ ചിത്താരി,ജലീല്‍ ചിത്താരി,അന്തു തായല്‍,അസീസ് തായല്‍,ഖാലിദ് കുന്നുമ്മല്‍,എം.കെ.മജീദ്, ജലീല്‍ എം.കെ, ഇജാസ് ചിത്താരി,ഫുഹാദ് കെ യു , ഉനൈസ് മുബാറക്, ജാബി സി കെ, ജുനൈദ്, നൗഫല്‍ തായല്‍,അജ്മല്‍ ഷഫാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment
0 Comments