കാസര്‍കോട് (www.evisionnews.in): കാസര്‍കോട് പള്ളപ്പാടി സ്വദേശി മഞ്ചേരിയില്‍ കൊല്ലപ്പെട്ടു. ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടി എടോണി അബ്ദുല്ല കുഞ്ഞി ഹാജിയുടെ മകന്‍ ആഷിഖാ (22)ണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മഞ്ചേരി കാരപറമ്പില്‍ കാറ്ററിംഗ് സര്‍വീസ് നടത്തുകയായിരുന്നു ആഷിഖ്. കൂടെ ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശിയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം പ്രതികൂടെയുള്ള മറ്റൊരാളുടെ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു.
ബീഫാത്തിമയാണ് മാതാവ്. സഹോദരങ്ങള്‍ അഷ്‌റഫ്, ആരിഫ്, ഹാഷിം, ആയിഷത്ത് ഫൗസിയ, മറിയം ഫര്‍സാന, നഫീസത്ത് റൈഹാന. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Post a Comment
0 Comments