Type Here to Get Search Results !

Bottom Ad

പുതിയ തലമുറക്ക് ദിശാബോധം നല്‍കിയ പ്രസ്ഥാനമാണ് എം എസ് എഫ്: ആബിദ് ആറങ്ങാടി


മേല്‍പ്പറമ്പ് : (www.evisionnews.in) സോഷ്യല്‍ മീഡിയ യുഗത്തില്‍ സാമുഹ്യ പ്രതിബദ്ധത നഷ്ടപെട്ട് സമൂഹത്തില്‍ സ്വാര്‍ത്ഥരായി കഴിയുന്ന പുതിയ തലമുറയ്ക്ക് സാമൂഹ്യബോധത്തിന്റെ ദിശാബോധം നല്‍കിയ പ്രസ്ഥാനം എം എസ് എഫ് ആണെന്ന് ജില്ല പ്രസിഡണ്ട് ആബിദ് ആറങ്ങാടി. മികച്ച സംഘടന, മികച്ച സംഘാടകന്‍ എന്ന പ്രമേയത്തില്‍ എംഎസ്എഫ് ഉദുമ മണ്ഡലം തല ഉദ്ഘാടനം കുവ്വത്തൊട്ടി ശാഖയില്‍ നിര്‍വ്വഹിക്കുകയായിരുന്നു ആബിദ്. 
എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് നവാസ് ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് കമ്മിറ്റിയുടെയും ബാലവേദിയുടെയും പ്രഖ്യാപനം എംഎസ്എഫ് ജില്ലാ സെക്രട്ടറി നഷാത്ത് പരവനടുക്കം നിര്‍വഹിച്ചു. മുസ്തഫ മച്ചിനടുക്കം, ജാഫര്‍ കല്ലഞ്ചിറ, നുഹ്മാന്‍ ചെമ്മനാട്, സഫ്വാന്‍ ചട്ടഞ്ചാല്‍, നസീര്‍ കൂവത്തൊട്ടി, ശരീഫ് മയ്യെ, സിദ്ദീഖ് മാക്കോട് എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു. 

ഷഹീന്‍ കുണിയ സ്വാഗതവും ആഷിഖ് കൂവത്തൊട്ടി നന്ദിയും പറഞ്ഞു. 

ഭാരവാഹികള്‍ ; പ്രസിഡന്റ്: ഫായിസ് സിബി വൈസ് പ്രസിഡന്റ്: അസ്‌ല അബ്ബാസ്,മുഹമ്മദ് കുഞ്ഞി 
ജനറല്‍ സെക്രട്ടറി: തന്‍വീര്‍ കല്ലട്ര
ജോ.സെക്രട്ടറി: അജ്മല്‍ അരമങ്ങാനം ,ശിഹാബ് 
ട്രഷറര്‍: മൊയ്ദീന്‍ മന്നു

ബാലവേദി
ക്യാപ്റ്റന്‍: ഷദീദ് 
വൈസ് ക്യാപ്റ്റന്‍മാര്‍: സഹദ്, റാഷി,അമീന്‍

Post a Comment

0 Comments

Top Post Ad

Below Post Ad