Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗിന്റെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ മലയാളം ലൈവ് ലോഞ്ച് ചെയ്തു


മലപ്പുറം : (www.evisionnews.in) മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്തു. മലയാളം ലൈവ് എന്ന പേരില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ന്യുസ് പോര്‍ട്ടല്‍ www.malayalamlive.in എന്ന വെബ് അഡ്രസ്സില്‍ ലഭിക്കും.ആദ്യഘട്ടത്തില്‍ ന്യൂസ് പോര്‍ട്ടല്‍ ആയി ആരംഭിക്കുന്ന പോര്‍ട്ടല്‍ ദിവസങ്ങള്‍ക്കകം വാര്‍ത്താധിഷ്ഠിത പരിപാടികളിലൂടെ,ലൈവ് സ്ട്രീമിംഗ് അടക്കം ആരംഭിച്ച് സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ ചാനലായി മാറുമെന്ന് മലയാളം ലൈവ് ചെയര്‍മാന്‍ ഡോ എം.കെ മുനീര്‍ എംഎല്‍എ അറിയിച്ചു. 

പാര്‍ട്ടിയുടെ ഔദ്യോഗിക ശബ്ദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും പുറമെ നേരിന്റെ പക്ഷം ചേര്‍ന്ന് തത്സമയം വാര്‍ത്തകളെത്തിക്കാന്‍ മലയാളം ലൈവിന് കഴിയട്ടെ എന്നും വരും ദിവസങ്ങളില്‍ മലയാളിയുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ പോര്‍ട്ടലായി മലയാളം ലൈവ് മാറുമെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

വാര്‍ത്തകള്‍ തത്സമയം എത്തിച്ചു കൊണ്ട് ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള മലയാളിയുടെ മൊബൈല്‍ സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കാനുള്ള ഒരുക്കത്തിലാണ് മലയാളം ലൈവ്. 

പാണക്കാട് വെച്ച് നടന്ന് ചടങ്ങില്‍ കെ.പി.സി.സി. പ്രസിഡണ്ട് എം.എം.ഹസന്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ.എം.കെ.മുനീര്‍ എം.എല്‍.എ, കെ.പി.എ.മജീദ് സാഹിബ് എന്നിവര്‍ പങ്കെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad