മലപ്പുറം: (www.evisionnews.in) മദ്യശാലകള്‍ക്കെതിരെയുള്ള കോടതി വിധി മറികടന്ന് സംസ്ഥാനത്ത് മദ്യം വ്യാപകമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മദ്യശാലകള്‍ക്കുള്‍പ്പെടെ ലൈസന്‍സ് നല്‍കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളായാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധിയുടെ പശ്ചാതലത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സര്‍വ്വകക്ഷി യോഗം വിളിച്ചാലും ഇല്ലെങ്കിലും മദ്യം വ്യാപകമാക്കുന്ന ഒരു നയത്തെയും ലീഗ് അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിനു ശേഷം ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments