ന്യൂഡല്‍ഹി: (www.evisionnews.in) ഒളിംപിക്‌സിലേറ്റ പരാജയത്തിന് തിരിച്ചടി നല്‍കി പി.വി.സിന്ധു. ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ കിരീടം സിന്ധു സ്വന്തമാക്കി. ലോക ഒന്നാം നമ്പര്‍ താരവും ഒളിംപിക് മെഡല്‍ ജേതാവുമായ സെപ്‌യിനിന്റെ കരോലിന മാരിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സിന്ധുവിന്റെ അഞ്ചാം സൂപ്പര്‍ സീരീസ് കിരീടമാണിത്. സ്‌കോര്‍: 19-21, 16- 21
ഒളിംപിക് ഫൈനലിന്റെ ആവര്‍ത്തനമായിരുന്ന മല്‍സരം അക്ഷരാര്‍ഥത്തില്‍ തുല്യശക്തികളുടെ പോരാട്ടമായിരുന്നു. ഓരോ പോയിന്റിനും വേണ്ടി ഇരുവരും ആഞ്ഞുപരിശ്രമിച്ചു. ആര്‍ത്തലച്ച ഇന്ത്യന്‍ കാണികള്‍ക്കു മുന്നില്‍ സിന്ധുവിന് പതറിയില്ല. ആദ്യസെറ്റ് 19-21ന് സിന്ധുവിന് സ്വന്തം. രണ്ടാം സെറ്റില്‍ ഉടനീളം സിന്ധുവിന്റെ മുന്നേറ്റമായിരുന്നു കണ്ടത്. ഒരിക്കല്‍ പോലും തന്നെ മറികടക്കാന്‍ മാരിനെ സിന്ധു അനുവദിച്ചില്ല.

Post a Comment
0 Comments