Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധം: ഗൂഡാലോചനക്കെതിരെ യൂത്ത് ലീഗ് യുവരോഷം


കാസര്‍കോട്: (www.evisionnews.in) പഴയചൂരി ജുമാ മസ്ജിദിനകത്ത് വെച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട മുഅദ്ദിന്‍ റിയാസ് മൗലവിയുടെ കൊലപാതകത്തിലെ സംഘ് പരിവാര്‍ ഗൂഡാലോചന പുറത്ത് കൊണ്ട് വരിക, പ്രതികള്‍ക്ക്‌മേല്‍ യു എ പി എ ചുമത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ നടത്തിയ യുവ രോഷത്തില്‍ പ്രതിഷേധമിരമ്പി.

കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി മുസ്ലിം ലീഗ് ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു'

കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അന്‍സാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, ബി കെ അബ്ദുസമദ്, മൊയ്തീന്‍ കൊല്ലമ്പാടി, ഹാരിസ് ചൂരി, ഹാഷിം ബംബ്രാണി, സി.ഐ എ ഹമീദ്, കെ.പി മുഹമ്മദ് അഷ്‌റഫ്, സലീം അക്കര, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, പി ഡി എ റഹ്മാന്‍, ഷംസുദ്ധീന്‍ കിന്നിംഗാര്‍, ഇഖ്ബാല്‍ ചൂരി, ബി കെ ബഷീര്‍, ബഷീര്‍ ഫ്രണ്ട്‌സ്, ഫാറൂഖ് കുമ്പഡാജെ, അബ്ദുള്‍ റഹ്മാന്‍ തൊട്ടാന്‍, ഉമ്മര്‍ ആദൂര്‍, അന്‍വര്‍ ചേരങ്കൈ, മുനീര്‍ പി ചെര്‍ക്കള, ഷാനിഫ് പൈക്ക, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, ഹാരിസ് തായല്‍, സി.ടി റിയാസ്, സിദ്ധീഖ് ബേക്കല്‍, മുജീബ് കമ്പാര്‍, അസീസ് ഹിദായത്ത് നഗര്‍, ഹര്‍ഷാദ് അലി, അസീസ് പെരഡാല, ഹൈദര്‍ കടുംപ്പം കുഴി, ഫാറൂഖ് കൊല്ലടുക്ക, ഹമീദലി മാവിനകട്ട, ഹമീദ് മഞ്ഞംപാറ, ഇബ്രാഹിം താട്ടക്കല്‍, ഹാരിസ് കെ.ആര്‍, നവാസ് കുഞ്ചാര്‍ പ്രസംഗിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad