Type Here to Get Search Results !

Bottom Ad

കുരിശ് തകര്‍ത്തത് തെറ്റെന്ന് വീണ്ടും പിണറായി; മൂന്നാറില്‍ മണ്ണുമാന്തി നിരോധിച്ചു


തിരുവനന്തപുരം :(www.evisionnews.in) മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കുരിശ് തകര്‍ത്തതും പൊലീസറിയാതെ നിരോധനാജ്ഞ പ്രഖ്യാപിച്ചതും തെറ്റെന്ന് ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്‍ഗണന നല്‍കണം. പ്രദേശിക രാഷ്ട്രീയ പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കണം. കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ നിയമനടപടികള്‍ കൃത്യമായി പാലിക്കണം. കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണണം. കയ്യേറ്റക്കാരുടെ പട്ടിക തയാറാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മൂന്നാര്‍ ഉന്നതലയോഗത്തിലുണ്ടായത്. മൂന്നാറില്‍ മണ്ണുമാന്തിയുടെ ഉപയോഗത്തിനു നിരോധനമേര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ഒരു പ്രവര്‍ത്തനത്തിനും ഇനി മണ്ണുമാന്തി ഉപയോഗിക്കാന്‍ പാടില്ലെന്നും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി പിണറായി യോഗം വിളിച്ചിരുന്നത്. വ്യാഴാഴ്ചയാണ് പാപ്പാത്തിച്ചോലയില്‍ അനധികൃതമായി സ്ഥാപിച്ച കുരിശ് അധികൃതര്‍ പൊളിച്ചുമാറ്റിയത്. ഇതിനെതിരെ സിപിഎം നേതാക്കളടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു. കുരിശ് പൊളിച്ചുമാറ്റിയതില്‍ പിണറായി നേരത്തെയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ച ശേഷം നിയമ നടപടികള്‍ സ്വീകരിച്ചാല്‍ മതിയായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം

Post a Comment

0 Comments

Top Post Ad

Below Post Ad