കുമ്പള: (www.evisionnews.in) പാട്ടിന്റെ വഴിയില്‍ ചരിത്രമെഴുതിയ ഹനീഫ് ബംബ്രാണി കല്യാണ ഹാസ്യ അനൗണ്‍സ്‌മെന്റില്‍ ശ്രദ്ധേയനാവുന്നു. കല്യാണം, ജന്മദിനാഘോഷം എന്നിവയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള ഹാസ്യ അനൗണ്‍സ്‌മെന്റില്‍ വിസ്മയം തീര്‍ത്താണ് കുമ്പള ബംബ്രാണി സ്വദേശിയായ യുവഗായകന്‍ ഹിറ്റായി മാറിയിരിക്കുന്നത്. കല്യാണത്തിന് പുറമെ വിവിധ ടൂര്‍ണമെന്റുകള്‍ക്കും ഹാസ്യ അനൗണ്‍സ്‌മെന്റ് തയാറാക്കി നല്‍കിയിട്ടുണ്ട്. തനി കാസര്‍കോടന്‍ ശൈലിയില്‍ ഹനീഫ് തയറാക്കുന്ന അനൗണ്‍മെന്റിന് ജില്ലക്ക് പുറത്തും നല്ല ഡിമാന്റാണ്. മലപ്പുറം ഉപതെരഞ്ഞടുപ്പില്‍ മത്സരരംഗത്തുള്ള പി.കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയും അനൗണ്‍മെന്റ തയാറാക്കിയിട്ടുണ്ട്. നിരവധി ആല്‍ബങ്ങള്‍ രചിക്കകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്. ഹനീഫിന്റെ 'ഹലാക്കിന്റെ അവിലും കഞ്ഞി' സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Post a Comment
0 Comments