Type Here to Get Search Results !

Bottom Ad

ജീവിതത്തെ പ്രസ്ഥാനമാക്കിയ മഹാ പ്രതിഭ


ബഷീര്‍ ചിത്താരി

ലേഖനം : (www.evisionnews.in) ഓരോ വര്‍ഷവും ആ ദുഃഖ സ്മരണ ഏപ്രില്‍ ഇരുപത്തിയേഴിലൂടെ കടന്നു പോകുമ്പോഴും ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബെന്ന വിശ്വ പൗരന്റെ ശൂന്യത ഏറി ഏറി വരികയാണ്. കാലങ്ങള്‍ എത്ര കടന്നാലും നികത്താനാവാത്ത മഹാ നഷ്ടം. ലോകവും ഇന്ത്യയും വിശിഷ്യ അവശത അനുഭവിക്കുന്ന നാനാ ജാതി പിന്നോക്ക വിഭാഗവും ഇപ്പോഴും ഏതോ തരത്തിലുള്ള അനാഥത്വം നേരിട്ട് കൊണ്ടിരിക്കുകയാണ്. സ്വാതന്ത്രത്തിനു ശേഷം ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ മത മണ്ഡലങ്ങളില്‍ ശക്തമായ ഫാസിസ്റ്റ് വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് സേട്ട് സാഹിബിനെ പോലെയുള്ള ഒരു വ്യക്തിയുടെ നേതൃത്വം ഉണ്ടായിരുന്നു എങ്കില്‍ ശക്തമായ വിശാലമായ മതേതര ഏകീകരണത്തിന് മുതല്‍ കൂട്ട് ആകുമായിരുന്നു.

മുസ്ലിം ലീഗിന്റെ ശില്പികളായ മഹാ രഥന്മാരായ നേതാക്കെന്മാര്‍കൊപ്പം വേദി പങ്കിടാന്‍ സൌഭാഗ്യം ലഭിച്ച സേട്ട് സാഹിബ് തന്റെ 19ആം വയസ്സില്‍ തന്നെ 1941ലെ മദിരാശി സമ്മേളനത്തില്‍ ല്‍ പങ്കു കൊണ്ടു. തുടര്‍ന്ന് മുസ്ലീം സ്റ്റുഡെന്‍സ് ഫെഡറേഷന്‍ന്റെ ജില്ലാ കോണ്‍ഫറന്‍സ്ഇല്‍ പ്രസംഗിച്ചു (www.evisionnews.in) കൊണ്ട് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.അന്ന് ഈ കൊച്ചു മിടുക്കെന്റെ പ്രസംഗം പരിഭാഷ ചെയ്തത് മഹാനായ സീതി സാഹിബ് ആയിരുന്നു.ആദ്യ കാലത്ത് തന്നെ സീതി സാഹിബുമായുള്ള അടുപ്പംത്യാഗ പ്രവര്‍ത്തനത്തിന് മനസ്സിനെ പാകമാകുന്നതില്‍ വളരെ ഏറെ സഹായിച്ചു.കച്ചവട പ്രമുഖനും ധനികനും ആയിരുന്ന സീതി സാഹിബ് തന്റെ സര്‍വസ്വവും പാര്‍ടിക്കും സമുദായത്തിനും ഒഴിഞ്ഞു വെച്ച നേതാവ് ആയിരുന്നു.അദ്ധേഹം തന്നെ ആയിരുന്നു സേട്ട് സാഹിബിന്റെ രാഷ്ട്രീയ ഗുരു.ഖാഇതെ മില്ലത്ത് ഇസ്മയില്‍ സാഹിബ് ആയിരുന്നു സേട്ട് സാഹിബിനു (www.evisionnews.in) മാര്‍ഗ ദര്‍ശിയും സാമൂഹ്യ ജീവിതത്തില്‍ പ്രചോദനം നല്‍കിയ മറ്റൊരു നേതാവ്.നിസ്വാര്‍ഥമായ ജന സേവനത്തില്‍ മാത്രം സംതൃപ്തി കണ്ടെത്തി അതിശയകരമായ ത്യാഗ പ്രവത്തനം കാഴ്ച വെക്കുവാന്‍ മനസ്സിന് പ്രചോദനം നല്‍കിയത് ഈ മഹാന്മാരായ നേതാക്കള്‍ ആയിരുന്നു.ത്യാഗ പൂര്‍ണമായ പ്രവര്‍ത്തനത്തിലൂടെ സായൂജ്യം നേടുക എന്നത് മാത്രം ആയിരുന്നു പിന്നീടുള്ള ജീവിതത്തില്‍ മുഴുവന്‍ സേട്ട് ജീവിച്ചു കാണിച്ചത്.

പിതാവ് ബംഗ്ലൂര്‍ സ്വദേശി ആയിരുന്നു എങ്കിലും മാതാവ് തലേശ്ശേരി ആയത് കൊണ്ട് കേരളവുമായുള്ള പൊക്കിള്‍ കോടി ബന്ധം അദ്ദേഹത്തിന് കേരളം തന്റെ സ്വന്തം നാടും വീടുമായി മാറിയതില്‍ അത്ഭുതം ഇല്ല.

ആ വാക്ക് ധോരണിയും അസാമാന്യമായ നേതൃഗുണവും കൊണ്ട് തന്നെയാണ് മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷനായി ദീര്‍ഘകാലംപ്രവര്‍ത്തിക്കാനും 35 വര്‍ഷ കാലം പാര്‍ലിമെന്റ് മെമ്പര്‍ ആയി (www.evisionnews.in) സേവനം ചെയ്യാനും മഹാ ഭാഗ്യം ലഭിച്ചത്.അത് വഴിയായി ഇന്ത്യന്‍ പാര്‍ലിമെന്റിനു അനിതരസാധാരണമായ ഒരു പാര്‍ലിമെന്റ് മെമ്പറെ സമ്മാനിക്കാന്‍ മുസ്ലിം ലീഗിന് സാധിച്ചു.പാര്‍ലിമെന്റ് കണ്ട എക്കാലെതെയും മഹാ പ്രതിഭയായിരുന്നു സേട്ട് സാഹിബ്.ആ സിംഹാസനം ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഇന്നും ഒഴിഞ്ഞു കിടക്കുകയാണ്.ജവാഹര്‍ലാല്‍ നെഹ്റു മുതല്‍ ഇന്ത്യന്‍ പ്രധാന മന്ത്രിമാരുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ സാധിച്ച അദ്ധേഹം ഒരിക്കലും തന്‍ കാര്യത്തിനായി (www.evisionnews.in) ഈ ബന്ധങ്ങള്‍ ദുരുപയോഗം ചെയ്തിരുന്നില്ല.താന്‍ വിശ്വസിക്കുന്ന ആശയങ്ങളെ വളരെ ഗാംഭീര്യത്തോടെ അവതരിപ്പിക്കുവാനും അവകാശങ്ങള്‍ അര്‍ഹരായവര്‍ക്ക് നേടിക്കൊടുക്കുവാനും അദ്ധേഹതിനു എന്നും സാധിച്ചിരുന്നു.മുസ്ലിംകളുടെയും മറ്റു പിന്നോക്ക വര്‍ഗങ്ങളുടെയും നീതി നിഷേധതിനു എതിരെ എന്നും ഒരു കര്‍മ പോരാളി ആയിരുന്നു സേട്ട് സാഹിബ്.ഇംഗ്ലീഷിലും ഉര്‍ദുവിലും ഉള്ള അദ്ധേഹത്തിന്റെ പ്രസംഗം ഭാഷാ ശുദ്ധി കൊണ്ടും അവതരണ ശൈലി കൊണ്ടും പാര്‍ലിമെന്റിനെ കോരി തരിപ്പിച്ച അവസരങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്.ഗര്‍ജിക്കുന്ന സിംഹം എന്ന് അദ്ധേഹത്തെ വിശേഷിപ്പിക്കുന്നത് അന്ന്വര്തം ആകുന്ന രീതിയില്‍ ത്തന്നെ ആയിരുന്നു ആ പ്രകടനം.

തനിക്ക് തോന്നുന്ന ആശയം ആരുടെ മുന്നിലും കൂസാതെ സധൈര്യം മറയില്ലാതെ പറയാനും വെല്ലു (www.evisionnews.in) വിളിക്കാനും കാണിക്കുന്ന ആര്‍ജവം അപൂര്‍വം ആളുകളില്‍ കാണുന്ന ഗുണമാണ്.വികാര നിര്‍ഭരം ആയിരുന്നു പ്രസിദ്ധമായ പ്രസംഗങ്ങള്‍.വികാര വിക്ഷോഭങ്ങള്‍ കൊണ്ട് പ്രേക്ഷകരെ അടിമുടി കൊരിതരിപ്പിക്കുന്നത് ആയിരുന്നു ആ വാക് ധോരണി.ഭാഷ അറിയാത്തവര്‍ക്കും പരിഭാഷ വേണ്ടായിരുന്നു ആ വികാരം ഉള്‍കൊള്ളാന്‍.ആ മാസ്മരിക ശക്തി അപാരം ആയിരുന്നു.പാവങ്ങളുടെ,അവശരുടെ,അടിച്ചമര്‍ത്തപെട്ടവരുടെ,അനാഥരുടെ കാര്യം പറയുമ്പോള്‍ ആ സിംഹം ഒരു പിഞ്ചു കുഞ്ഞിനെ പോലെ വാവിട്ടു കരയുമായിരുന്നു.ആ കരച്ചിലില്‍ സദസ്സും വാവിടുമായിരുന്നു.

പാര്‍ലിമെന്റിലെ പ്രകടം വിവരിക്കാന്‍ തന്നെ താളുകള്‍ ധാരാളം വേണ്ടി വരും.അതിനു മുതിരാന്‍ ഞാന്‍ അശക്തനും ആണ്.ഒരിക്കലും ഒരു ഭീരു ആയിരുന്നില്ല സാഹിബ്.കുപ്രസിദ്ധമായ അടിയന്തരഅവസ്ഥയില്‍ വടക്കെഇന്ത്യയിലെ ഏതാനും മുസ്ലിം ലീഗ് നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍,ഇന്ദിരാഗാന്ധിയോട് നേരിട്ട് (www.evisionnews.in) തന്നെ ഉടന്‍ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കണം എന്നും അല്ലെങ്കില്‍ അറസ്റ്റ് ചെയ്തവരെ ഉടനെ വിടണം എന്ന് കര്‍ശനമായി ആവശ്യപെട്ടപ്പോള്‍ ഇന്ദിരാഗാന്ധി മറ്റു മാര്‍ഗം ഇല്ലാതെ മറ്റുള്ളവരെ ജയിലില്‍ നിന്നും മോചിപ്പിക്കുകയാണ് ഉണ്ടായത്. സേട്ട് സാഹിബ് മുസ്ലിം ജന സമാന്യ്തിനു മാത്രമല്ല അവശത അനുഭവിക്കുന്ന മറ്റു പിന്നോക്ക അധ്കൃത വിഭാഗത്തിന് വേണ്ടിയും എന്നും ശബ്ദം ഉയര്‍ത്തുംആയിരുന്നു.വിസ്‌ഫോടനമായ പ്രസംഗം മാത്രമായിരുന്നില്ല ഏത്മൂലയില്‍ ആണോ അക്രമവും അനീതിയും വിളയാടുന്നത് അവിടെയല്ലാം എത്ര ക്ലേശം ഉണ്ടായാലും ഓടി എത്തി അതിക്രമങ്ങള്‍ക്കെതിരെ പോരാടുകയും അവശരെ സമാശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു.1962 ല്‍ ജബല്പുരിലും,ഭീവണ്ടിയിലും മറ്റും വര്‍ഗീയ ലഹളകള്‍ നടക്കുമ്പോള്‍ അവിടെയെല്ലാം ഒരു ദേവ ദൂതനെ പോലെ ഓടി എത്തി ത്യാഗ പ്രവര്‍ത്തനം ചെയ്തു അധികാരികളുടെ ഇടപെടല്‍ ക്ഷണിച്ചു വരുത്തുക ഉണ്ടായി.സേട്ട് സാഹിബ് പോരാടിയ ധാരാളം വിഷയങ്ങള്‍ വിവരിക്കാന്‍ കഴിയാത്ത വിധം അപാരമാണ്.അലിഗഡ് ൗിശ്‌ലൃശെ്യേ യുടെ ന്യൂനപക്ഷ പദവി നിലനിര്‍ത്താനുള്ള പോരാട്ടം,ഷാ ഭാനു കോടതി വിധി,ജാമിയ മില്ലാ പ്രശ്‌നം,നിര്‍ഭാഗ്യകരമായ ബാബറിമസ്ജി ദ്ദ്വമ്‌സനം തുടങ്ങി മുസ്ലിം സമുദായത്തിന് വേണ്ടി ശബ്ദിക്കാത്ത വിഷയം സേട്ട് സാഹിബിന്റെ അര്‍ത്ഥ പൂര്‍ണമായ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

അദേഹം അലങ്കരിച്ച പദവികള്‍ നിരവധിയാണ്. അഖിലേന്ത്യാ മജ്ലിസ് മുശാവറയുടെ പിതാവ്,അഖിലേന്ത്യാ ഫലെസ്ടീന്‍ കോണ്‍ഫറന്‍സ് സെക്രട്ടറി muslim personal law board member,milli council president,babri masjid movement co-ordination  സ്ഥാപകന്‍ തുടങ്ങി നിരവധി ദേശീയ അന്തര്‍ദ്ദേശീയ സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു.ലോക മുസ്ലിം നേതാക്കളില്‍ അറിയപ്പെടുന്ന വ്യക്തി ആയിരുന്ന സേട്ട് സാഹിബ് വിവിധ ലോക മുസ്ലിം (www.evisionnews.in) സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയുണ്ടായി. മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം സേട്ട് സാഹിബെന്ന കരുത്തനായ നേതാവിനെ സംഭാവന ചെയ്തത് പോലെ മാസങ്ങള്‍ക്ക് മുമ്പ് വിട പറഞ്ഞ ഇ അഹമ്മദ സാഹിബും ലോകസഭയിലും അന്താ രാഷ്ട്ര വേദികളിലും മിന്നി തിളങ്ങിയ ഭാരതത്തിന്റെ മറ്റൊരു വിശ്വ പൌരന്‍ തന്നെയായിരുന്നു. താന്‍ വിശ്വസിക്കുന്ന നന്മ നിറഞ്ഞ ആദര്‍ശങ്ങളെ തന്റെ ജീവിതത്തില്‍ ഉടനീളം പകര്‍ത്തി കാണിച്ച ആദര്‍ശങ്ങളെ പ്രസ്ഥാനമാക്കി മാറ്റിയ ഒരു മഹാ പ്രതിഭ തന്നെയായിരുന്നു ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബ്. 




Post a Comment

0 Comments

Top Post Ad

Below Post Ad