Type Here to Get Search Results !

Bottom Ad

ഐഎസ്‌ഐ ഏജന്റെന്ന് പരിചയപ്പെടുത്തി ഡല്‍ഹി വിമാനത്താവളത്തില്‍ പാക്ക് പൗരന്‍


ന്യൂഡല്‍ഹി : (www.evisionnews.in) പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ ഏജന്റാണെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ആശങ്ക പരത്തി. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ ഡല്‍ഹിയില്‍ എത്തിയത്. പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള മുഹമ്മദ് അഹമ്മദ് ഷെയ്ഖ് മുഹമ്മദ് റഫീഖ് എന്നയാളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

വിമാനത്താവളത്തിലെ ഹെല്‍പ് ഡെസ്‌ക്കില്‍ എത്തിയ ഇയാള്‍ 'ഹലോ, ഞാനൊരു ഐഎസ്‌ഐ ഏജന്റാണ്. പക്ഷേ, ഇനി അത് തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയില്‍ തുടരാനാണ് ആഗ്രഹിക്കുന്നത്' എന്നു പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെസ്‌ക്കില്‍ ഉണ്ടായിരുന്നത് ഒരു സ്ത്രീയാണ്, പാക്കിസ്ഥാന്‍ ചാരസംഘടനയെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും മുഹമ്മദ് റഫീഖ് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

38കാരനായ റഫീഖ് ദുബായില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയതിനുശേഷം തുടര്‍ യാത്രയ്ക്കായി കാഠ്മണ്ഡുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍, യാത്ര തുടരാതെ ഇന്ത്യയില്‍ തങ്ങാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. ഐഎസ്‌ഐ ഏജന്റാണെന്ന് റഫീഖ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇയാളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി വിവിധ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad