കാസര്‍കോട്: (www.evisionnews.in) നിര്‍മ്മാണ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് കമ്പനികള്‍ സിമന്റിന്റെ വില കുത്തനെ കൂട്ടി. ഒരു ചാക്ക് സിമന്റിന് 35 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയിരിക്കുന്നത്.
സിമന്റ് കമ്പനികള്‍ നിയമ വിരുദ്ധമായി സംഘടിച്ച് വില കൂട്ടുകയാണെന്ന് വ്യാപാരികള്‍ വെളിപ്പെടുത്തുന്നു.ജി എസ് ടി നിലവില്‍ വരുമ്പോള്‍ സിമന്റ് വില കുറയുമെന്നതിനാല്‍ കൊള്ളലാഭം ഉറപ്പാക്കാന്‍ കമ്പനികള്‍ മുന്‍കൂട്ടി വില കൂട്ടുകയാണെന്ന് കെട്ടിട നിര്‍മ്മാതാക്കളുടെ സംഘടന ആരോപിച്ചു.50 കിലോ വരുന്ന ഒരു ചാക്ക് സിമന്റിന്റെ കഴിഞ്ഞ മാസത്തെ വില 365 രൂപ. ഇതാണ് ഒറ്റയടിക്ക് 400 രൂപയലെത്തിയത്. 360 രൂപക്ക് വിറ്റിരുന്ന കമ്പനികള്‍ 395 ലേക്കും വിലകൂട്ടി. കേരളത്തില്‍ പ്രതിമാസം എട്ടു ലക്ഷം ടണ്‍ സിമന്റ് വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്ക്.
Post a Comment
0 Comments