Type Here to Get Search Results !

Bottom Ad

സര്‍ഗ്ഗ വസന്തം തീര്‍ത്ത് നവഭാരത് മെഡിസിയ സമാപിച്ചു


കാസര്‍കോട്: കലകള്‍ക്ക് മാത്രമെ മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി.ബഷീര്‍ പറഞ്ഞു, കാസര്‍കോട് നവഭാരത് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികളുടെ കള്‍ച്ചറല്‍ ഫെസ്റ്റ് മെഡിസിയ 17 ഉല്‍ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം .മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ 2 ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ 30 ഇനങ്ങളില്‍ 300 വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. ജില്ലാ പോലിസ് ചീഫ് ടി ജെ സൈമണ്‍ മുഖ്യാതിഥിയായിരുന്നു.
മനേജിംഗ് ഡയരക്ടര്‍ കെ എം സഫ്വാന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു, പ്രിന്‍സിപ്പള്‍ എംഎ നജീബ് സ്വാഗതം പറഞ്ഞു. നവഭാരത് എക്‌സലന്‍സി അവാര്‍ഡുകള്‍ കൊര്‍ദോവ കോളേജ് ചെയര്‍മാന്‍ കാപ്പില്‍ കെ ബി എം ശരീഫ് വിതരണം ചെയ്തു, കെ എസ് യു ജില്ലാ പ്രസിഡണ്ട് നോയല്‍, ഇവിഷന്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ട്, ഖയ്യും മാന്യ, ഇബ്രാഹിം പള്ളങ്കോട്, കെ.ഖാലിദ്, ഹനീഫ ചേരങ്കൈ, ഗണേഷ് കോളാര്‍ ,ആബിദ് എടച്ചേരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad