
അവിടെ അങ്ങനെയൊരു പുഴ ഉണ്ടായിരുന്നോ എന്നു വരെ തോന്നിപ്പിക്കുന്ന അവസ്ഥായാണ്. കഴിഞ്ഞ സര്‍കാറിന്റെ കാലത്തു പരിഹാര ശ്രമം നടന്നുവെങ്കിലും ഫലം കണ്ടില്ല. എത്രയും പെട്ടന്ന് പുഴ ഉപയോഗ യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു കമ്മറ്റിയംഗങ്ങളായ ഹനീഫ് തുരുത്തി, സിദ്ധീഖ് പാലോത്ത്, സലാം സ്റ്റാര്‍നെറ്റ്, നംഷീദ് തുരുത്തി, അബ്ദുല്ല, അഷ്‌റഫ് തുരുത്തി എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിക്കു നിവേദനം കൈമാറിയത്. വേണ്ട നടപടികള്‍ കൈ കൊള്ളാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി നിവേദനം നല്‍കിയ പ്രവര്‍ത്തകര്‍ അറിയിച്ചു.
Post a Comment
0 Comments