കാസറഗോഡ്(www.evisionnews.in) വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രീതിയിലും സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയതിന് രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് ടൗണ്‍, ആദൂര്‍ പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരം സന്ദേശങ്ങളെ പൊതുജനങ്ങള്‍ കരുതിയിരിക്കണമെന്നും ശ്രദ്ധയില്‍പെട്ടാല്‍ അധികാരികളെ അറിയിക്കേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. സൈബര്‍സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുന്നുണ്ട്.
key words; social-media-case

Post a Comment
0 Comments