കുമ്പള (www.evisionnews.in): ഷിറിയ ഒളയത്ത് ഗ്രൈന്ററില്‍ ഷാള്‍ കൂടുങ്ങി യുവതി ദാരുണമായി മരിച്ചു. പുത്തിഗെ മുഗു റോഡിലെ മജീദിന്റെ മകളും കുമ്പള ഷിറിയ ഒളയം ഗുദൂര്‍ ഹൗസില്‍ സെയ്തുവിന്റെ ഭാര്യയുമായ ആയിഷത്ത് മുനൈഫ (21)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.
ഗ്രൈന്‍ഡറില്‍ അരി അരക്കുന്നതിനിടെ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കുടുങ്ങുകയായായിരുന്നു. ഷാള്‍ കഴുത്തില്‍ മുറുകിയതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. മുനൈഫയും സെയ്തുവും ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതരായത്. ആറുമാസം പ്രായമുള്ള മുഹമ്മദ് അയാന്‍ മകനാണ്. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post a Comment
0 Comments