കാസര്‍കോട് (www.evisionnews.in): എം.എസ്.എഫിന്റെ ജില്ല- മണ്ഡലം നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് സ്‌റ്റേഷനില്‍ ക്രൂരമായി മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ യൂത്ത് ലീഗ്, എം.എസ്.എഫ് നടത്തിയ ടൗണ്‍ സ്റ്റേഷന് മാര്‍ച്ച് പൊലീസിന്റെ ഗുണ്ടാരാജിനെതിരെയുള്ള താക്കീതായി.
മാര്‍ച്ച് ടൗണ്‍ സ്‌റ്റേഷന് മുന്നില്‍ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ചൊവ്വാഴ്ചയാണ് കാസര്‍കോട് ഗവ. കോളജില്‍ നിന്നും കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ ലോക്കപ്പിലിട്ട് അതിക്രൂരമായി മര്‍ദിച്ചത്. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ എം.എസ്.എഫ് ജില്ലാ മണ്ഡലം നേതാക്കളെയും പൊലീസ് കയ്യേറ്റം ചെയ്തിരുന്നു. മുതിര്‍ന്ന നേതാക്കളുള്‍പ്പടെയുള്ളവരോട് മോശമായി പെരുമാറുകയും ചെയ്തതായും ആരോപണമുണ്ട്. മാര്‍ച്ചിന് യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും ജില്ലാ, മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments