Type Here to Get Search Results !

Bottom Ad

ജനാധിപത്യഭാരതത്തെക്കാള്‍ സ്ത്രീസംവരണമുളളത് മറ്റ് രാജ്യങ്ങ ളില്‍- പി കരുണാകരന്‍ എം പി

കാഞ്ഞങ്ങാട് (www.evisionnews.in)
ജനാധിപത്യവും ജനകീയ സംവിധാനങ്ങളും  ഏറെ ഉണ്ടെന്ന് അഭിമാനിക്കുന്ന ഭാരതത്തെക്കാള്‍ സ്ത്രീസംവരണം ഇന്ന് നിലവിലുളളത്  മറ്റ് രാജ്യങ്ങളിലാണെന്ന് പി കരുണാകരന്‍ എം പി പറഞ്ഞു.  യുവജനക്ഷേമബോര്‍ഡിന്റെ  ആഭിമുഖ്യത്തില്‍  പടന്നക്കാട് ശാന്തിഗ്രാമില്‍  നടന്ന ദ്വിദിന വനിതാശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം പി. സോഷ്യല്‍ മീഡിയ സ്വന്തം ആവശ്യത്തെക്കാളും സാമൂഹ്യ ആവശ്യങ്ങള്‍ക്ക് പുതുതലമുറ ഉപയോഗിക്കണമെന്നും  യുവജനങ്ങളുടെ  ശാരീരികവും  മാനസികവുമായ  കഴിവ് സമൂഹത്തിന് ഉപയുക്തമാകണമെന്നും എം പി  പറഞ്ഞു.  ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു.  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ  ഗംഗ രാധാകൃഷ്ണന്‍, ടി വി ഭാഗീരഥി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  എം ഗൗരി, കൗണ്‍സിലര്‍  അബ്ദുള്‍ റസാഖ് തായിലക്കണ്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ എന്നിവര്‍ സംസാരിച്ചു.  യൂത്ത് പ്രോഗ്രാം  ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ സ്വാഗതവും  ജില്ലാകോര്‍ഡിനേറ്റര്‍  എ വി ശിവപ്രസാദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബേബി ബാലകൃഷ്ണന്‍, എ പി ഹംസക്കുട്ടി, അഡ്വ. എന്‍ കെ മനോജ് എന്നിവര്‍ ക്ലാസ്സെടുത്തു. വിവിധ കലാപരിപാടികളും  അരങ്ങേറി. ക്യാമ്പ് ഇന്ന് സമാപിക്കും.

key words-mp-karunakaran-statement

Post a Comment

0 Comments

Top Post Ad

Below Post Ad