Type Here to Get Search Results !

Bottom Ad

ബജറ്റ് ചോർന്നിട്ടില്ലെന്ന് കോടിയേരി; സർക്കാറിനെ അസ്​ഥിര​പ്പെടുത്താനാണ്​ കോൺഗ്രസി​ന്‍റെയും ബിജെപിയുടെയും ശ്രമം


 തിരുവനന്തപുരം:(www.evisionnews.in) ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് ചോർന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബജറ്റിന്‍റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടിട്ടില്ലെന്നും മാധ്യമപ്രവർത്തകർക്ക് നൽകാറുള്ള ബജറ്റ് ഹൈലൈറ്റ്സ്, സ്റ്റാഫി​ന്‍റെ ഭാഗത്തു നിന്നുണ്ടായ അമിതാവേശം മൂലം ഇത്തവണ അൽപം നേരത്തെ അവർക്കു ലഭിച്ചു എന്നതാണ് ഉണ്ടായതെന്നും ​കോടിയേരി വിശദീകരിച്ചു.


സംഭവത്തി​ന്‍റെ ഉത്തരവാദികൾക്കെതിരെ ഇന്നലെ തന്നെ നടപടി എടുത്തു. ബജറ്റ് ​വീണ്ടും അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിനെ അസ്​ഥിര​പ്പെടുത്താനാണ്​ കോൺഗ്രസി​ന്‍റെയും ബിജെപിയുടെയും ശ്രമമെന്നും കോടിയേരി കൂട്ടിച്ചേർത്തു. ധനമന്ത്രി രാജിവയ്ക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രതിപക്ഷ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും കോടിയേരി വ്യക്തമാക്കി 


key words;budjet-kodiyeri-congress-bjp-against-keral-govt

Post a Comment

0 Comments

Top Post Ad

Below Post Ad