Type Here to Get Search Results !

Bottom Ad

സമരപന്തലില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് ഊഷ്മള സ്വീകരണം


ബദിയടുക്ക (www.evisionnews.in): മലയോര മേഖലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തിയ സമരത്തിന് മുന്നില്‍ നില്‍ക്കുകയും റോഡുകള്‍ക്ക് ബജറ്റില്‍ ഫണ്ട് അനുവദിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്ത എന്‍.എ നെല്ലിക്കുന്ന് എം.എല്‍എക്ക് സമരപന്തലില്‍ സ്വീകരണം നല്‍കി. സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് എം.എല്‍.എക്ക് ഷാള്‍ അണിയിച്ചു. 

വ്യാപാരി വ്യവസായി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ്, എസ്.എന്‍ മയ്യ, ബാലകൃഷ്ണ ഷെട്ടി, ബി.ടി അബ്ദുല്ല, ആനന്ദ് മവ്വാര്‍, എസ് മുഹമ്മദ്, അന്‍വര്‍ ഒസോന്‍, ഷംസുദ്ദീന്‍ കിന്നിംഗാര്‍, ബദ്റുദീന്‍ താശീം, അഷ്റഫ് മുനൂര്‍, അബ്ദുല്ല ചാല്‍ക്കര, ബഷീര്‍ ഫ്രണ്ട്സ്, എം. നൗഷാദ്, സി.കെ ചന്ദ്രന്‍, മുഹമ്മദ് കുഞ്ചാര്‍, ജഗനാഥ ആള്‍വ, ഷഫീഖ് കാര്‍വാര്‍, ഉബൈദ് ഗോസഡ, ചന്ദ്രഹാസ റൈ, അഖിലേഷ്, സിയാദ് പെര്‍ഡാല, നാരയണ ഭട്ട് സംബന്ധിച്ചു. 

സമരസമിതി ആവശ്യപ്പെട്ട രണ്ടു റോഡുകള്‍ക്ക് ബജറ്റില്‍ ഫണ്ട് വകയിരുത്തിയത്തിന്റെ അടിസ്ഥാനത്തില്‍ 22 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചു. സമര ഭടന്മാര്‍ക്കും സമരപന്തലില്‍ സ്വീകരണം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad