ഉപ്പള (www.evisionnews.in) : കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. കുട്ടികളും സ്ത്രീകളുമടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. ആലംപാടിയിലെ ഖാസി അബ്ദുല്ലയുടെ മകന്‍ റസാഖാ (33)ണ് മരിച്ചത്. അപകടത്തില്‍ റസാഖിന്റെ കാറിലുണ്ടായിരുന്ന ഭാര്യ മിസ്‌രിയ (23), മക്കളായ ഹയാന്‍ (നാല് വയസ്), ഹാനി (രണ്ട് വയസ്), ജ്യേഷ്ഠ സഹോദരന്‍ അബൂബക്കറിന്റെ ഭാര്യ മഹ്ഷൂഖ (26), മറ്റൊരു സഹോദരന്‍ അബ്ദുല്‍ റഹ്മാന്റെ മകള്‍ അന്‍ഷിദ (20) എന്നിവര്‍ക്കും മറ്റേ കാറിലുണ്ടായിരുന്ന കസ്റ്റംസ് ഓഫീസര്‍ വിപിന്‍ യാദവിനും പരിക്കുണ്ട്. ഇതില്‍ മഹ്ഷൂഖയുടെ പരിക്ക് ഗുരുതരമാണ്.
ഉപ്പള റെയില്‍വെ ഗേറ്റിന് സമീപം ദേശീയ പാതയില്‍ ഞായറാഴ്ച രാത്രിയോടെയാണ് അപകടം. കോഴിക്കോട്ടുനിന്നും ഹരിയാനയിലേക്ക് പോവുകയായിരുന്ന വിപിന്‍ യാദവ് സഞ്ചരിച്ച വോക്സ് വാഗണ്‍ കാറും മഞ്ചേശ്വരം ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന റസാഖ് സഞ്ചരിച്ച ഷിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും റസാഖ് മരിച്ചിരുന്നു.
സൗദിയില്‍ സ്വന്തമായി പച്ചക്കറി വ്യാപാരം നടത്തിവരികയായിരുന്നു റസാഖ്. രണ്ട് മാസം മുമ്പ് സഹോദരന്‍ അസീസിന്റെ വിവാഹത്തിനായാണ് റസാഖ് നാട്ടിലെത്തിയത്. മാര്‍ച്ച് 10ന് തിരിച്ചുപോകാനിരിക്കുകയായിരുന്നു. ഗള്‍ഫിലേക്ക് തിരിച്ചുപോകുന്നതിന് മുമ്പ് പര്‍ച്ചേസിംഗിനായി കുടുംബാംഗങ്ങളോടൊപ്പം മംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഉമ്മു ഹലീമയാണ് മാതാവ്. അബ്ദുല്‍ റഹ്മാന്‍, ഉമ്മര്‍, മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, ഖദീജ, അഷ്റഫ്, ഹസൈനാര്‍, അഹ്മദ്, അബൂബക്കര്‍, അസീസ്, ബീഫാത്തിമ, ആയിഷ സഹോദരങ്ങളാണ്. മയ്യിത്ത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ആലംപാടി ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
Post a Comment
0 Comments