കാഞ്ഞങ്ങാട് : ( www.evisionnews.in) പെരിയ അംബേദ്കര്‍ എം. എസ്. എഫ് പ്രവര്‍ത്തകരെ മാരക ആയുധവുമായി ഇരുപതോളം യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് അംബേദ്കര്‍ കോളേജിലെ എം എസ് എഫ് പ്രവര്‍ത്തകരായ മഷൂദ് (20) ഫിറോസ് (20) എന്നിവരെ അക്രമിക്കുകയുണ്ടായ സംഭവം ഗുരുതരമായാണ് എം. എസ്. എഫ് കാണുന്നത്. ക്യാമ്പസില്‍ എം എസ് എഫിന്റ വളര്‍ച്ചയില്‍ അസൂയ പൂണ്ട യൂത്തന്മാര്‍ അക്രമം നടുത്തി എം എസ് എഫിന്റ മുന്നേറ്റം തടയാന്‍ ശ്രമിച്ചാല്‍ അതെ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയും ജനറല്‍ സെക്രട്ടറി സി ഐ എ ഹമീദും അറിയിച്ചു. അക്രമകാരികളായ യൂത്തന്മാര്‍ ദിനം പ്രതി ക്ഷയം സംഭവിക്കുന്ന കെ എസ് യു വിനെ ശക്തി പെടുത്തില്ലെങ്കില്‍ നിങ്ങളുടെ കൊടി പിടിക്കാന്‍ ആളുണ്ടാകില്ല എന്നു ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് നേതാക്കള്‍ കൂട്ടി ചേര്‍ത്തു
Keywords-perira-ambedkar-college
Post a Comment
0 Comments