കാസര്‍കോട്: (www.evisionnews.in) കാസര്‍കോടിന്റെ സ്വപ്ന പദ്ധതിയായ ഗവ. മെഡിക്കല്‍ കോളേജിന് കഴിഞ്ഞ രണ്ട് ബജറ്റിലും തുക മാറ്റിവെക്കാത്തത് മെഡിക്കല്‍ കോളേജിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മെഡിക്കല്‍ കോളേജ് ജനകീയ സമര സമിതി ഭാരവാഹികള്‍ പ്രസ്താപിച്ചു. അക്കാഡമിക്ക് ബ്ലോക്കിന്റെ പണി നടന്നു കൊണ്ടിരിക്കെ ഹോസ്പിറ്റല്‍ ബ്ലോക്കിന് കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച 68 കോടി രൂപയുടെ ടെന്‍ടര്‍ നടപടി പൂര്‍ത്തിയാക്കാതെ വൈകിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ട്. മംഗലാപുരം ലോബിയെ സഹായിക്കാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കുമെന്നും സമര സമിതിയുടെ യോഗം ചേര്‍ന്ന് ശക്തമായ സമരം ആസൂത്രണം ചെയ്യുമെന്നും ഭരവാഹികളായ മാഹിന്‍ കേളോട്ട്, കെ അഹമ്മദ് ശരീഫ്, എ കെ ശ്യാം പ്രസാദ് കാസറഗോഡ്, പ്രൊഫ. ശ്രീനാഥ്, എസ് എന്‍ മയ്യ എന്നിവര്‍ അറിയിച്ചു.
Post a Comment
0 Comments