Type Here to Get Search Results !

Bottom Ad

അഖില കേരള ഉബൈദ് സ്മാരക ഭാഷാ മത്സരം 30 ന്


തളങ്കര:(www.evisionnews.in) മഹാകവിയും കാസർകോടിന്റെ സാംസ്‌കാരിക നായകനുമായിരുന്ന ടി. ഉബൈദിന്റെ സ്മരണാര്‍ത്ഥം മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി കൂട്ടായ്മ മസ്‌ലക് സംഘടിപ്പിക്കുന്ന അഖില കേരള മലയാള ഭാഷ മത്സരം മാര്‍ച്ച് 30 വ്യാഴാഴ്ച്ച നടക്കും. കേരളത്തിലെ മുഴുവന്‍ അറബിക് കോളേജില്‍ നിന്നും ഓരോ ഭാഷാ വിദഗ്ദരെ പങ്കെടുപ്പിച്ച് നടത്തുന്ന സംസ്ഥാനതല മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥിക്ക് ടി.ഉബൈദ് സ്മാരക ശ്രേഷ്ഠ മലയാളി പുരസ്‌കാരം സമര്‍പ്പിക്കും. വിദഗ്ദരായ ജൂറികളുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഏകദിന ഭാഷാമത്സരത്തില്‍ മത്സരാര്‍ത്ഥികളുടെ മലയാള ഭാഷാനുബന്ധ വിഷയങ്ങളിലെ പ്രാഗത്ഭ്യം, രചനാവൈഭവം, വ്യാകരണ ജ്ഞാനം, സാഹിത്യാഭിരുചി, സംവാദന മികവ്, ഭാഷണ ശേഷി തുടങ്ങിയവ പരീക്ഷണ വിധേയമാകും. ഓരോ സ്ഥാപനങ്ങളില്‍ നിന്നുമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന മുപ്പത് പേര്‍ മാറ്റുരക്കുന്ന മത്സരം രണ്ട് റൗണ്ടുകളിലായി നടക്കും. പത്ത് പേരടങ്ങുന്നതായിരിക്കും അവസാന റൗണ്ട് മത്സരം. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ കഥാകൃത്തും ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് പുരസ്‌കാരം സമര്‍പ്പിക്കും. പ്രശസ്തി ഫലകവും അയ്യായിരം രൂപ ധനോപഹാരവുമടങ്ങുന്നതാണ് ശ്രേഷ്ഠ മലയാളി പുരസ്‌കാരം. 27/03/2017 ശനിയാഴ്ചക്ക് മുമ്പായി maslacmd@gmail.com എന്ന ഇമെയില്‍ വഴിയോ 9496443945 എന്ന നമ്പറില്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.



keywords-t ubaid-thalankara-languge program






Post a Comment

0 Comments

Top Post Ad

Below Post Ad