Type Here to Get Search Results !

Bottom Ad

ഊതി വീർപ്പിച്ച പ്രതിച്ചായയ്ക്ക് മറവിൽ കാസർകോട് പോലീസ് സ്റ്റേഷനിൽ നടക്കുന്നത് മാഫിയ ഭരണം: യൂത്ത് ലീഗ്


ഉദുമ:(www.evisionnews.in)നിരപരാധികളായ എം എസ് എഫ് പ്രവർത്തകരെയും നേതാക്കളെയും അകാരണമായി മർദിക്കുകയും ലോക്കപ്പിൽ ഇടുകയും ചെയ്തത് ആരെയോ തൃപ്തിപ്പെടുത്താനും മുൻകൂട്ടി തയ്യാറാക്കിയ തീരുമാനത്തിന്റെ ഭാഗമാണെന്നും മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടിയും ജനറൽ സെക്രട്ടറി റഊഫ് ബായിക്കരയും ആരോപിച്ചു.

ഊതി വീർപ്പിച്ച പ്രതിച്ചായ മറയാക്കി കാസർകോട് പോലീസ് സ്റ്റേഷനിൽ അരങ്ങേറുന്നത് മാഫിയകളുടെയും ക്രിമിനലുകളുടെയും തേർവാഴ്ച്ചയാണ്. മാഫിയകളുമായും ലഹരി ബിസിനസുകാരുമായും ബന്ധം പുലർത്തുന്ന കാസർകോട് സ്റ്റേഷനിലെ ഒരു വിഭാഗം പോലീസുകാരാണ് കാസർകോടും  പരിസരത്തും നടക്കുന്ന അക്രമണത്തിന് നേതൃത്വം നൽകുന്ന ക്രമിനലുകൾക്ക് എല്ലാവിധ ഒത്താശയും ചെയ്ത് കൊടുക്കുന്നത്.

പരാതി  ഇല്ലായിരുന്നിട്ടും ഗവൺമെന്റ് കോളേജിൽ നിന്നും കസ്റ്റഡിയിൽ എടുത്ത വിദ്യാർത്ഥികളോട് പോലീസ് സ്റ്റേഷനിൽ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്നത് കാട്ടാളത്ത സമാനമായ മൂന്നാം മുറയാണ്. നീതിയും ന്യായവും ചവിട്ടി മെതിച്ച് താന്തോന്നികളായി  കാസർകോട്  പോലീസ് സ്റ്റേഷനെ ചൊൽപടിയിൽ നിർത്താമെന്നത് ഇത്തരക്കാരുടെ വ്യാമോഹം മാത്രമാണ്.യൂത്ത് ലീഗും വിദ്യാർത്ഥി സംഘടനകളും ഈ നീതികേടിനെയും ക്രൂരതയെയും ചെറുത്തു തോൽപ്പിക്കുമെന്നും തീ കൊള്ളി കൊണ്ട് തല ചൊറിയുന്ന പോലീസുകാർക്ക് തങ്ങളുടെ നയം തിരുത്തേണ്ടി വരുമെന്നും യൂത്ത് ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകി.




keywords-msf-uduma-rouf bayikkara-statement-against kasaragod police

Post a Comment

0 Comments

Top Post Ad

Below Post Ad