കാസർകോട്:(www.evisionnews.in)വിലക്കയറ്റ മുണ്ടാക്കുവാൻ മത്സരിക്കുന്ന കേന്ദ്ര -കേരള സർക്കാറുകളുടെ പിടിപ്പുകേടിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 3 ന് വെളളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് ജില്ലയിലെ പഞ്ചായത്ത്, മുൻസിപ്പൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തണമെന്ന് ജില്ലാ പ്രസിഡണ്ട് ചെർക്കളം അബ്ദുളള , ജനറൽ സെക്രട്ടറി എം.സി.ഖമറുദ്ദീൻ എന്നിവർ അറിയിച്ചു.നിത്യോപയോഗ സാധനങ്ങൾക്ക് ദിനംപ്രതി വില കൂടുന്നത് കാരണം ജനങ്ങൾ ഭയാശങ്കയിലാണ്. അരി വില അമ്പതിലെത്തിച്ച സംസ്ഥാന സർക്കാറുമായി പാചക വാതകത്തിന് ആയിരം തികക്കാൻ കേന്ദ്ര സർക്കാർ മൽസരിക്കുകയാണ്.
പ്രധാനമന്ത്രിയിൽ നിന്നും മുഖ്യമന്ത്രിയിൽ നിന്നും പ്രസ്താവനകൾ മാത്രമാണ് ജനങ്ങൾക്ക് ലഭിക്കുന്നത്.റേഷൻ കടകളിൽ പോലുംആവശ്യ സാധനങ്ങളില്ല . ക്രമ സമാധാനം പാടെ തകർന്നു.ഈ ദുരവസ്ഥക്കെതിരെ പ്രതികരിക്കേണ്ട സമയം ഇതാണെന്നും നേതാക്കൾ പറഞ്ഞു.വിലക്കയറ്റം കാരണം പ്രയാസപ്പെടുന്ന മുഴുവൻ ബഹുജനങ്ങളും സമരത്തിൽ സഹകരിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.
keywords-muslim legue-protest-inflation-aginst state central goverenment
keywords-muslim legue-protest-inflation-aginst state central goverenment
Post a Comment
0 Comments