തൃക്കരിപ്പൂർ:(www.evisionnews.in)തൃക്കരിപ്പൂരിൽ ബസിൽ നിന്നും വീട്ടമ്മയുടെ മാല പൊട്ടിക്കുവാൻ ശ്രമിക്കുന്നതിനിടെ രണ്ട് തമിഴ്‌നാട് സ്വദേശിനികളെ കണ്ടക്ടര്‍ കയ്യോടെ പിടികൂടി ചന്തേര പോലീസില്‍ ഏല്‍പിച്ചു.കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ലക്ഷ്മി (48), മകള്‍ വിനോദിനി (23) എന്നിവരാണ് അറസ്റ്റിലായത്. തൃക്കരിപ്പൂർ എളമ്പച്ചിയിലെ രാജന്റെ ഭാര്യ ചെറുവത്തൂര്‍ പനങ്ങാട്ടെ ജാനകിയുടെ (65) സ്വര്‍ണമാലയാണ് ബസ് യാത്രയ്ക്കിടെ അമ്മയും മകളും പൊട്ടിച്ചെടുത്തത്. ഇവരുടെ നീക്കങ്ങളിൽ സംശയം തോന്നിയ കണ്ടക്‌ടർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.keywords-trikkarippur-bus-two arested-robbery
Post a Comment
0 Comments