കാസര്‍കോട് (www.evisionnews.in): ചൂരിയില്‍ കൊല്ലപ്പെട്ട മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയുടെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കാന്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത റിയാസ് മൗലവിയുടെ സ്വദേശമായ കുടക് കൊട്ടുംപടി ആസാദ് നഗറിലാണ് മുസ്ലിം ലീഗ് സ്ഥലം വാങ്ങി വീട് വെച്ച് നല്‍കുന്നത്.
കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ശാഖകളില്‍ നിന്ന് പിരിച്ചെടുത്ത തുക ഉപയോഗിച്ചാണ് സ്ഥലം വാങ്ങി വീട് നിര്‍മിച്ചുനല്‍കുന്നത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മൗലവിയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വീടും സ്ഥലവും നല്‍കാന്‍ തീരുമാനമായത്.
ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുല്‍ റഹ്്മാന്‍, വൈസ് പ്രസിഡണ്ടുമാരായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, കെ.എം ഷംസുദ്ദീന്‍ ഹാജി, സെക്രട്ടറിമാരായ കെ.ഇ.എ ബക്കര്‍, എം. അബ്ദുല്ല മുഗു, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ട്രഷറര്‍ മാഹിന്‍ കേളോട്ട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി, മധൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹാരിസ് ചൂരി, ടി.എം ഇഖ്ബാല്‍, സിബി അബ്ദുല്ല ഹാജി, ബി.കെ അബ്ദുസമദ്, എം.എച്ച് മുഹമ്മദ് കുഞ്ഞി, പിഡിഎ റഹ്്മാന്‍, മുഹമ്മദ് കുഞ്ഞി കടവത്ത്, ഹാരിസ് തൊട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment
0 Comments