കൊച്ചി (www.evisionnews.in): പൊളളുന്ന വേനലില്‍ ഇനി ഐസ്‌ക്രീം ആസ്വദിക്കാന്‍ പൊള്ളുന്ന വില തന്നെ കൊടുക്കേണ്ടി വരും. പാലിനും പഞ്ചസാരക്കും വില കൂടിയതാണ് ഐസ്‌ക്രീം വില ഉയര്‍ത്താന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്.
അമുല്‍ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ പലതും ഇതിനോടകം വില ഉയര്‍ത്തിക്കഴിഞ്ഞു. അഞ്ച് ശതമാനം മുതല്‍ എട്ട് ശതമാനം വരെയാണ് വില വര്‍ധന. അതേസമയം, വില ഉയര്‍ന്നാലും ഐസ്‌ക്രീം ആസ്വാദകരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഐസ്‌ക്രീമിന് പുറമെ, വിവിധ കമ്പനികളുടെ ബിസ്‌ക്കറ്റുകള്‍ക്കും വില കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസ്‌ക്കറ്റുകളുടെ വില ഏഴു ശതമാനം വരെ ഉയരുമെന്ന് ബ്രിട്ടാനിയ അറിയിച്ചു.
Post a Comment
0 Comments