Type Here to Get Search Results !

Bottom Ad

വിലക്കയറ്റം: മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി


കാസർകോട്(www.evisionnews.in)വിലക്കയറ്റമുണ്ടക്കു വാൻ മത്സരിക്കുന്ന കേന്ദ്ര -കേരള സർക്കാറുകളുടെ പിടിപ്പുകേടിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. കാസറകോട് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി കാസർകോട് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് എ. അബ്ദു റഹമാൻ, എ.ജി.സി ബഷീർ, വി.എം മുനീർ, മൊയ്തീൻ കൊല്ലമ്പാടി, അഷ്റഫ് എടനീർ, ടി.എസ് നജീബ്, അബ്ബാസ് ബീഗം, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ.എ അസീസ്, ഹമീദ് ബെദിര, ഖാലീദ് പച്ചക്കാട്, റഷീദ് തുരുത്തി, മമ്മു ചാല, സി.എ അബ്ദുല്ല കുഞ്ഞി, റസാഖ് ബെദിര, സഹദ് ബാങ്കോട്, റഫീഖ് വിദ്യാനഗർ, ഖലീൽ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഹൊസങ്കടിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് യു കെ സയ്യദ് സൈഫുള്ള തങ്ങൾ, പി എച്ച് അബ്ദുൽ ഹമീദ്, എ കെ എം അഷ്റഫ്, റഹമത്തുള്ള സാഹിബ്, കെ എം അബ്ദുൽ ഖാദർ,അസീസ് ഹാജി, യൂ എ അബ്ദുൽ ഖാദർ, അബ്ദുല്ല കജ, പ്രിയാ മൊയ്‌ദീൻ, അബ്ദുല്ല ഹൊസങ്കടി, ഷെയ്ഖ് ഖാദർ, ദുബായ് മൂസ, ഫാറൂഖ് ചെക്ക്പോസ്റ്റ്, മുനീർ ജാൽ, ഇർഷാദ് എന്നിവർ നേതൃത്വം നൽകി

തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി തൃക്കരിപ്പൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം ഭാരവാഹികളായ വി.കെ ബാവ, എന്‍.കെ.പി മുഹമ്മദ്‌, ജില്ലാ ലീഗ് പ്രവര്‍ത്തക സമിതി അംഗം വി.ടി ശാഹുല്‍ ഹമീദ്, പഞ്ചായത്ത് മുസ്‌ലിംലീഗ് നേതാക്കളായ ഒ.ടി അഹമ്മദ് ഹാജി, ടി.വി അബ്ദുള്‍ വഹാബ്, സത്താര്‍ വടക്കുമ്പാട്, എസ്.കുഞ്ഞഹമ്മദ്, കെ.പി മുഹമ്മദ്‌, അഡ്വ. എം.ടി.പി കരീം, സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ എം.എ.സി കുഞ്ഞബ്ദുള്ള ഹാജി, ഏ.സി അത്താവുള്ള മാസ്റ്റര്‍, കെ.പി അഷ്‌റഫ്‌ മുന്‍ഷി, പി.കെ.എം കുട്ടി, ഏ.ജി നൂറുല്‍ അമീന്‍,ഇബ്രാഹിം തട്ടാനിച്ചേരി, വി.പി.പി ശുഹൈബ്, യു.പി ഫായിസ്, എം.ടി.പി കുഞ്ഞബ്ദുള്ള, ടി.വി കുഞ്ഞബ്ദുള്ള, അക്ബര്‍ സാദത്ത്‌ നേതൃത്വം നല്‍കി.



keywords-muslim legue protest-against--inflation

Post a Comment

0 Comments

Top Post Ad

Below Post Ad